• Talk To Astrologers
  • Brihat Horoscope
  • Ask A Question
  • Child Report 2022
  • Raj Yoga Report
  • Career Counseling
Personalized
Horoscope

കന്നി രാശിക്കാരുടെ ജാതകം 2021 - Virgo 2021 Yearly Predictions in malayalam

Author: -- | Last Updated: Wed 11 Nov 2020 11:57:39 AM

കന്നി രാശിക്കാരുടെ ജാതകം 2021 കന്നി ജാതകം 2021 പ്രവചനങ്ങൾ അനുസരിച്ച്, ഈ വർഷം സമ്മിശ്ര ഫലമായിരിക്കും ലഭ്യമാകുക. വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് വളരെ അനുകൂലപ്രദമായിരിക്കും, എന്നാൽ വർഷത്തിന്റെ മധ്യത്തിൽ കുറച്ച് ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി പറഞ്ഞാൽ, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസുകാർക്ക് അനുകൂലമായിരിക്കും. പക്ഷേ, പങ്കാളിത്ത ബിസിനെസ്സിൽ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട്, വർഷത്തിന്റെ ആരംഭവും വർഷാവസാനവും നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും.എന്നാൽ വർഷത്തിന്റെ മധ്യത്തിൽ നിങ്ങൾക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് വിജയം പ്രാപ്തമാക്കാൻ അങ്ങേയറ്റം ശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ കഠിനാധ്വാനം ശനി ദേവന്റെ അനുഗ്ര ഹം മൂലം വിജയത്തിന്റെ ഫലം കൈവരിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. ഒരു വിദേശ രാജ്യത്ത് വിദ്യാഭ്യാസം നടത്താൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് അവരുടെ ആഗ്രഹം സഫലമാകും.

കന്നി രാശിക്കാരുടെ ജ്യോതിഷം 2021 പ്രകാരം കുടുംബ മേഖലയുമായി . ബന്ധപ്പെട്ട് ഈ വര്ഷം അത്ര അനുകൂലമായി കാണുന്നില്ല. വർഷത്തിന്റെ തുടക്കത്തിൽ, നിങ്ങളുടെ കുടുംബാംഗങ്ങളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. അതേസമയം, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് വിഷങ്ങൾ ഉണ്ടാവും. ഈ സമയത്ത്, നിങ്ങളുടെ കുടുംബാംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യം വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. വിവാഹിതരായ രാശിക്കാർക്ക് ഈ സമയം തികച്ചും പ്രതികൂലമായിരിക്കും നിങ്ങളുടെ ങ്കാളിയുടെ ബന്ധുക്കളുമായി സംവാദങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യത്തിന് ഒരു നിയന്ത്രണം സൂക്ഷിക്കുക, സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. പ്രണയത്തിലായവർ‌ക്ക് വർഷത്തിൻറെ തുടക്കത്തിലും അവസാനത്തിലും നല്ലസമയം ആയിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിക്കൊപ്പം യാത്രകൾ നടത്താൻ നിങ്ങൾ ആലോചിക്കാം. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഈ വർഷത്തിൽ ചില നല്ല വാർത്തകളും ലഭിക്കാം.

നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

കന്നി ഉദ്യോഗ രാശിഫലം 2021

കന്നി രാശിക്കാർക്ക് ഔദ്യോഗിക ജീവിതം, 2021 ചില കയറ്റങ്ങളും ഇറക്കങ്ങളും അനുഭവപ്പെടും. കന്നി ജാതകം 2021 അനുസരിച്ച്, നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിൽ ശനി ദേവൻ വസിക്കും, അതിനാൽ ജോലി മാറുന്നതിനെക്കുറിച്ചുള്ള ചിന്തകൾ നിങ്ങളുടെ മനസ്സിൽ കടന്നുവരും. ആഴ്ചയുടെ മധ്യത്തിൽ, പ്രത്യേകിച്ച് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ, നിങ്ങളുടെ പഴയ ജോലി ഉപേക്ഷിച്ച് ഒരു പുതിയ സ്ഥാപനത്തിൽ ചേരാൻ നിങ്ങൾക്ക് തീരുമാനിക്കാം. അതേസമയം ചില രാശിക്കാർക്ക് അവരുടെ മുമ്പ് ജോലി ചെയ്ത സ്ഥലത്ത് നിന്ന് ജോലി വാഗ്ദാനങ്ങൾ ലഭിക്കാം. വർഷം അവസാനിക്കുമ്പോൾ, കൃത്യമായി പറഞ്ഞാൽ 2021 നവംബർ 20 ന് ശേഷം, നല്ല തൊഴിലവസരങ്ങൾ വന്നുചേരും.

ഔദ്യോഗിക ജാതകം 2021 അനുസരിച്ച്, ജനുവരി, മാർച്ച്, മെയ് മാസങ്ങൾ ഏറ്റവും ഭാഗ്യമായിരിക്കും. കൂടാതെ, മെയ് മാസം ആരംഭിക്കുമ്പോൾ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജോലി മാറ്റം നിങ്ങൾക്ക് ലഭിക്കും. എന്നിരുന്നാലും, നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നതിനാൽ ഏപ്രിൽ മാസത്തിൽ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ‌ പ്രശ്‌നങ്ങൾ‌ ഉണ്ടാവാം എന്നതിനാൽ നിങ്ങളുടെ സഹപ്രവർത്തകരുമായി സൗഹാർദ്ദപരമായി പെരുമാറാൻ‌ നിങ്ങൾ‌ ശ്രമിക്കേണ്ടതാണ്. ബിസിനസ്സ് രാശിക്കാർക്ക്, ഫെബ്രുവരി 6 വരെയുള്ള കാലയളവ് തികച്ചും അനുകൂലമായിരിക്കും. അതിനുശേഷം, സെപ്റ്റംബർ 15 വരെ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സുകാർ ഈ വർഷത്തിൽ വലിയ നിക്ഷേപം നടത്തുന്നതിൽ നിന്നും ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ പരിചയസമ്പന്നനായ വ്യക്തിയുടെ സഹായവും ഉപദേശവും സ്വീകരിക്കേണ്ടതാണ്. അതിനുശേഷം, സാഹചര്യങ്ങൾ മെച്ചപ്പെടുകയും 2021 സെപ്റ്റംബർ 15 മുതൽ 2021 നവംബർ 20 വരെ, നിങ്ങൾക്ക് ഒരു നല്ല അവസരത്തിൽ ലഭ്യമാകുകയും ചെയ്യാം. വർഷം അവസാനിക്കുമ്പോൾ, പ്രത്യേകിച്ചും 2021 നവംബർ 20 ന് ശേഷം, പങ്കാളിത്ത ബിസിനസ് അല്ലാതെ സ്വന്തം ബിസിനസ്സ് ചെയ്യാൻ ശ്രമിക്കുക.

നിങ്ങളുടെ ഉദ്യോഗ പ്രവചനങ്ങൾ ഉദ്യോഗ ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

കന്നി രാശിഫലം 2021: സാമ്പത്തിക ജീവിതം

കന്നി രാശിക്കാരുടെ സാമ്പത്തിക ജീവിത പ്രകാരം ഈ വർഷത്തിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുർബലമായി തുടരാം. അതിനുശേഷം, സാഹചര്യങ്ങൾ ക്രമേണ മെച്ചപ്പെടുകയും ചൊവ്വ ഗ്രഹം നിങ്ങളുടെ എട്ടാമത്തെ ഭാവത്തിൽ വസിക്കുമ്പോൾ നിങ്ങൾക്ക് മാറ്റ് മാർഗ്ഗങ്ങളിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കഴിയും. ഇതിനൊപ്പം, രാഹുവും നിങ്ങളുടെ ഒൻപതാം വീട്ടിൽ സ്ഥാനം പിടിക്കും, അതിനാൽ പെട്ടെന്നുള്ള പണ നേട്ടങ്ങൾ നിങ്ങളുടെ കൈകളിലേക്ക് ഒഴുകും. തൽഫലമായി, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമായിരിക്കും. ഈ വർഷത്തിൽ, പ്രത്യേകിച്ച് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ, നിങ്ങളുടെ ചെലവുകൾ വർദ്ധിച്ചേക്കാം, ഇത് നിങ്ങളുടെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കാം. സാമ്പത്തിക ജാതകം 2021 പ്രവചനങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ധനത്തിന്റെ കാര്യത്തിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജനുവരി, ഡിസംബർ മാസങ്ങൾ നിങ്ങൾക്ക് വളരെ ലാഭകരമായി തുടരും. ഇതിനുപുറമെ, മെയ് മാസവും നിങ്ങൾക്ക് മികച്ച സാമ്പത്തിക അവസരങ്ങൾ നൽകും.

കന്നി രാശിഫലം 2021: വിദ്യാഭ്യാസം

കന്നി രാശിക്കാരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്, ഈ വർഷം വിദ്യാർത്ഥികൾ ഒരു പരിധിവരെ സെൻസിറ്റീവ് ആയിരിക്കും. വിജയത്തിനായി അങ്ങേയറ്റം കഠിനാധ്വാനം ചെയ്യേണ്ടതായി വരും. ഈ വർഷത്തിൽ, നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലെ ശനിയുടെ സാന്നിധ്യം വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ ഗ്രഹ സ്ഥാനം മൂലം നല്ല ഫലങ്ങൾ ലഭിക്കുന്നതിന് നല്ല ശ്രമങ്ങൾ നടത്തേണ്ടതുണ്ട്.

പഠനങ്ങളിൽ നിങ്ങൾ കുറച്ച് ശ്രദ്ധ കുറവുണ്ടാകും, കൂടാതെ നിങ്ങളുടെ ഏകാഗ്രത ശക്തി കുറയാം. തൽഫലമായി, നിങ്ങളുടെ പഠനത്തെ ഇത് മോശമായി ബാധിക്കാം.വളരെക്കാലമായി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ കഠിനാധ്വാനത്തോടും ഉത്സാഹത്തോടും കൂടി വർത്തിച്ചാൽ വിജയം ലഭ്യമാകും. എന്നിരുന്നാലും, ഉപരിപഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല അവസരങ്ങൾ ലഭ്യമാകും. പോസിറ്റീവ് അവസരങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്ക് വളരെ വേഗത്തിൽ കടന്നുവരും. ഒരു വിദേശ രാജ്യത്ത് പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് മാസത്തിൽ അവരുടെ ആഗ്രഹം നടക്കും. ഇതുകൂടാതെ, മെയ് മാസവും നിങ്ങൾക്ക് തികച്ചും ലാഭകരമായിരിക്കും. അതിനാൽ, ഈ മാസം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. രാഷ്ട്രീയം അല്ലെങ്കിൽ സാമൂഹിക സേവനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, വിവരസാങ്കേതിക മേഖലയിലെ വിദ്യാർത്ഥികളും പ്രയോജനകരമായ ഫലങ്ങൾ ലഭ്യമാകും.

കന്നി രാശിഫലം 2021: കുടുംബ ജീവിതം

കന്നി രാശിക്കാരുടെ കുടുംബ ജീവിതം 2021 ജാതക പ്രകാരം, നിങ്ങളുടെ ഗാർഹികജീവിതം സമ്മിശ്ര ഫലങ്ങൾ അനുഭവപ്പെടും. വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് ഒരുവിധം ദുർബലമായി തുടരാം. പിന്നീടങ്ങോട്ട് വർഷാവസാനം വരെ നിങ്ങൾക്ക് അനുകൂല ഫലങ്ങൾ ലഭ്യമാകും. വീട്ടിലെ അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുകയും അത് നിങ്ങളുടെ കുടുംബത്തിന്റെ അന്തരീക്ഷം ബാധിക്കുകയും ചെയ്യാം. ആരുമായും ഏതെങ്കിലും തർക്കങ്ങളിലോ വഴക്കിലോ ഏർപ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. അല്ലെങ്കിൽ, ഇത് നിങ്ങളുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും. ഈ സമയത്ത്, ഏതെങ്കിലും പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട ചില വാദങ്ങൾ ഉയർന്നു വരാം. അത്തരം പ്രശ്നങ്ങളിൽ നിങ്ങൾ ഏർപ്പെടാതിരിക്കുക. വർഷത്തിന്റെ ആരംഭം, അതായത് ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളും വർഷത്തിന്റെ അവസാന ഭാഗവും സെപ്റ്റംബർ മുതൽ നവംബർ വരെ നിങ്ങൾക്ക് അനുകൂലമായിരിക്കും. കുടുംബത്തിന്റെ അന്തരീക്ഷവും ശാന്തമായിരിക്കും. ഒരു പുതിയ കുടുംബാംഗത്തിന്റെ വരവ് അല്ലെങ്കിൽ വിവാഹ ചടങ്ങ് എന്നിവയ്ക്ക് യോഗം കാണുന്നു. ഇതുകൂടാതെ, ജനുവരി ഫെബ്രുവരി മാസങ്ങൾ ജൂൺ, ഡിസംബർ മാസങ്ങൾ നിങ്ങളുടെ ഗാർഹികജീവിതത്തിലെ ഏറ്റവും ഭാഗ്യകരമായ സമയമായിരിക്കും.

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

കന്നി രാശിഫലം 2021: ദാമ്പത്യ ജീവിതവും മക്കളും

വിവാഹിതരായ രാശിക്കാർക്ക്, ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള കാലയളവ് ഭാഗ്യകാര്യമായിരിക്കും. 2021 ലെ ജാതക പ്രകാരം സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെടുന്ന ആളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. പല രാശിക്കാർക്കും വിവാഹ കാര്യത്തിൽ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരും. ഇതിനുപുറമെ, ഇതിനകം വിവാഹിതരായവർ ശരാശരി സമയം ആയിരിക്കും. ജോലി ചെയ്യുന്ന രാശിക്കാർക്ക് ജീവിത പങ്കാളികൾക്ക് വർഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മികച്ച ഔദ്യോഗിക വിജയം ലഭിക്കും. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളും അനുകൂലമായിരിക്കും. തൽഫലമായി, സാമ്പത്തിക നേട്ടങ്ങളുടെ നിരവധി സാധ്യതകൾ ലഭ്യമാകും.ജീവിത പങ്കാളി നൽകുന്ന സഹായം നിങ്ങളുടെ സാമ്പത്തിക സ്ഥിതി സമൃദ്ധമാക്കും. എന്നിരുന്നാലും, ഈ കാലയളവിൽ നിങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടിവരാം.

നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അവരെ നന്നായി പരിപാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഏതെങ്കിലും വിദേശ രാജ്യം സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, വർഷത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് അതിനുള്ള അവസരം ലഭിച്ചേക്കാം.

ചില കാരണങ്ങളാൽ, നിങ്ങളും നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളും തമ്മിൽ വഴക്കുകൾ നടക്കാം. അതിനാൽ, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിങ്ങളുടെ കൂടപ്പിറപ്പുകളും നിങ്ങളുടെ ജീവിത പങ്കാളിയുടെ മാതാപിതാക്കളുമായും ഉള്ള നിങ്ങളുടെ ബന്ധത്തിൽ ശ്രദ്ധിക്കേണ്ടതാണ്. വിവാഹിതരായ ദമ്പതികൾക്ക്, ഈ വർഷം നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ വാക്കുകൾ കേൾക്കുകയും അവരുടെ മേഖലയിൽ കൂടുതൽ വർത്തിക്കുകയും ചെയ്യും.നിങ്ങളുടെ കുട്ടികൾക്ക് ഏറ്റവും ലാഭകരമായ മാസങ്ങൾ ജനുവരി, ഫെബ്രുവരി, മെയ്, ജൂലൈ, ഒക്ടോബർ എന്നിവയാണ്. ഈ മാസങ്ങളിൽ അവരെ ഭാഗ്യം തുണക്കുകയും അതത് മേഖലകളിൽ മികച്ച ഫലം നേടുകയും ചെയ്യും.നിങ്ങൾക്ക് വിവാഹ പ്രായമായ മക്കൾ ഉണ്ടെങ്കിൽ ഈ വര്ഷം അവരുടെ വിവാഹം നടക്കും.

കന്നി പ്രണയ രാശിഫലം 2021

പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശരാശരിയായി തുടരും, പക്ഷേ നിങ്ങളുടെ പ്രണയ പങ്കാളിയുമായി ബന്ധപ്പെട്ട് ചില ഉയർച്ച താഴ്ചകൾ നിങ്ങൾ നേരിടേണ്ടി വരാം. കൂടുതലും, ജൂൺ, ജൂലൈ, ഡിസംബർ മാസങ്ങളിൽ ആയിരിക്കും. ശേഷിക്കുന്ന മാസങ്ങൾ ശക്തമായി തുടരും. കന്നി രാശിക്കാരുടെ പ്രണയ ജാതകം 2021 അനുസരിച്ച്, പ്രണയത്തിലായ രാശിക്കാർ നിങ്ങളുടെ ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നതിനാൽ ഇരുവരും തമ്മിൽ വഴക്കിടുന്നത് ഒഴിവാക്കുക. ജനുവരി അവസാന ദിവസങ്ങളും ഫെബ്രുവരി, ജൂൺ, ജൂലൈ മാസങ്ങളും തികച്ചും പ്രതിഫലദായകമായിരിക്കും. അതേസമയം, ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയം നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ആകർഷണം വർദ്ധിക്കുന്ന സമയമായിരിക്കും. ജനുവരി, മെയ്, ഒക്ടോബർ മാസങ്ങളിൽ നിങ്ങളും പങ്കാളിയും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും ഒപ്പം നിങ്ങളുടെ പങ്കാളിയുടെ പിന്തുണയോടെ, നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നിങ്ങൾ നടത്തും.

പ്രണയ കാര്യങ്ങളിലെ തടസ്സങ്ങളുടെ പരിഹാരങ്ങൾ നേടൂ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് സഹായം തേടൂ

കന്നി ആരോഗ്യ രാശിഫലം 2021

കന്നി ജാതകം 2021 പ്രകാരം, ഈ വർഷം നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ രാശിയുടെ മൂന്നാമത്തെ ഭാവത്തിലെ കേതുവിന്റെ സ്ഥാനം, ഇത് നിങ്ങളുടെ ധൈര്യം വർദ്ധിപ്പിക്കുകയും ഫലമായി ഊർജ്ജസ്വലതയോടെ നിങ്ങൾ ആരോഗ്യകരമായ രീതിയിൽ മുന്നോട്ട് പോകും. ഈ വർഷത്തിന്റെ തുടക്കത്തിൽ, ഗുരു അല്ലെങ്കിൽ വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ ആറാമത്തെ ഭാവത്തിൽ 2021 ഏപ്രിൽ 6 ന് നടക്കും. തൽഫലമായി, 2021 സെപ്റ്റംബർ 15 വരെ നിങ്ങളുടെ ആരോഗ്യകാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്.ചില രാശിക്കാർക്ക് പ്രമേഹവും മൂത്രനാളവുമായി ബന്ധപ്പെട്ട മറ്റ് ചില രോഗങ്ങളും ഉണ്ടാകാം. നിങ്ങൾക്ക് ഇടവിട്ടുള്ള വേദനയും ദഹനക്കേടും അസിഡിറ്റിക്കും സാധ്യതയുണ്ട്.കന്നി രാശിക്കാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ജാതകം 2021 അനുസരിച്ച്, നിങ്ങളുടെ ആരോഗ്യം ശരാശരിയായി തുടരും. പക്ഷേ, ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പ്രത്യേകിച്ചും ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാക്കുക.

കന്നി രാശിഫലം 2021: പരിഹാരങ്ങൾ

  • മരതകം രത്നം പതിച്ച സ്വർണ്ണ മോതിരം ബുധനാഴ്ച നിങ്ങളുടെ ചെറിയ വിരലിൽ അണിയുന്നത് നിങ്ങൾക്ക് അനുകൂലമായിരിക്കും.
  • ചൊവ്വാഴ്ച കുറച്ച് ധാന്യമണികൾ കുതിരനിട്ട് അത് ബുധനാഴ്ച പശുവിന് നൽകുക.
  • എല്ലാ ദിവസവും ദുർഗ ചാലിസ പാരായണം ചെയ്യുന്നത് ഗുണകരമാകും.
  • ദുർഗാദേവിയുടെ ക്ഷേത്രത്തിൽ പോയി ചുവന്ന പുഷ്പങ്ങൾ, അതായത് ചെമ്പരത്തി അല്ലെങ്കിൽ റോസാപ്പൂക്കൾ എന്നിവ സമർപ്പിക്കുക.
  • നിങ്ങളുടെ പേഴ്‌സിലോ പോക്കറ്റിലോ എല്ലായ്പ്പോഴും കട്ടിയുള്ള ചതുരാകൃതിയിലുള്ള വെള്ളി സൂക്ഷിക്കുക.

എല്ലാ കന്നി രാശി വായനക്കാർക്കും ആസ്ട്രോസേജിന്റെ വിജയകരവും സമൃദ്ധവുമായ ഒരു വർഷം നേരുന്നു!

More from the section: Yearly 3134
Buy Today
Gemstones
Get gemstones Best quality gemstones with assurance of AstroCAMP.com More
Yantras
Get yantras Take advantage of Yantra with assurance of AstroCAMP.com More
Navagrah Yantras
Get Navagrah Yantras Yantra to pacify planets and have a happy life .. get from AstroCAMP.com More
Rudraksha
Get rudraksha Best quality Rudraksh with assurance of AstroCAMP.com More
Today's Horoscope

Get your personalised horoscope based on your sign.

Select your Sign
Free Personalized Horoscope 2023
© Copyright 2024 AstroCAMP.com All Rights Reserved