• Talk To Astrologers
  • Brihat Horoscope
  • Ask A Question
  • Child Report 2022
  • Raj Yoga Report
  • Career Counseling
Personalized
Horoscope

ഇടവം രാശിക്കാരുടെ ജാതകം 2021 - Taurus Predictions 2021 in malayalam

Author: -- | Last Updated: Wed 11 Nov 2020 11:41:53 AM

ഇടവം രാശിക്കാരുടെ ജാതകം 2021 ഇടവം രാശിഫലം 2021 അനുസരിച്ച്, ഈ വർഷം ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരിക്കും. ഇടവം രാശിക്കാർക്ക് ശനിയുടെ വശം ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ മേഖലയിൽ ചില പ്രയോജനകരമായ ഫലങ്ങൾ ലഭ്യമാക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുമെങ്കിലും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയം നിങ്ങൾക്ക് വളരെയധികം വിജയം പ്രധാനം ചെയ്യും. നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് ശനിയുടെ അനുഗ്രഹം ലഭിക്കും, അതിനാൽ ഈ വർഷം കാശിന് അഭാവം ഉണ്ടാകില്ല. ജനുവരി, ഏപ്രിൽ ആദ്യ രണ്ടാഴ്ച, മെയ് മുതൽ ജൂലൈ അവസാന ആഴ്ച, സെപ്റ്റംബർ മാസം എന്നിവ ശുഭകരം ആയിരിക്കും. ജനുവരി ആദ്യ വാരം, ഏപ്രിൽ രണ്ടാം പകുതി, സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവ് ദോഷകരമായ സമയമായിരിക്കും എന്ന് പറയാം.

വിദ്യാർത്ഥികൾക്ക് ഈ വർഷ സമയം ശരാശരി ആയിരിക്കും. അവർക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുമെങ്കിലും, പരീക്ഷകളിലെ വിജയവും ലഭിക്കാനും സാധ്യത കാണുന്നുണ്ട്. ജനുവരി രണ്ടാം വാരം അവർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. എന്നിരുന്നാലും, ഈ വർഷം നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. കുടുംബജീവിതം ആദ്യ രണ്ട് മാസങ്ങളിൽ വിഷമകരവും പിന്നീട് കാര്യങ്ങൾ ഉടൻ മെച്ചപ്പെടുകയും ജൂൺ വരെ തുടരുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ രാശിയിലെ ചൊവ്വയുടെ സംക്രമണം ജൂൺ മുതൽ സെപ്റ്റംബർ വരെ രാശിക്കാരെ പ്രതികൂലമായി ബാധിക്കാം. വർഷത്തിന്റെ മധ്യത്തിൽ നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹിതരായ രാശിക്കാരെ സംബന്ധിച്ചിടത്തോളം, കേതുവിന്റെയും ചൊവ്വയുടെയും സ്വാധീനം നിങ്ങൾക്ക് പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കാം, എങ്കിലും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാകുന്ന വിധത്തിൽ വ്യാഴം വർത്തിക്കും. ഈ വർഷം മധ്യത്തിൽ നിങ്ങളുടെ കുട്ടികൾക്ക് വിദേശത്തേക്ക് പോകാനുള്ള യോഗം കൈവരും.

പ്രണയത്തിലുള്ള രാശിക്കാരെ സംബന്ധിച്ചിടത്തോളം, 2021 വർഷം അവരുടെ പ്രതീക്ഷകൾക്കും തിർത്തും വിപരീതമായിരിക്കാൻ സാധ്യത കാണുന്നു. നിങ്ങളുടെ പ്രണയിതരെ നിങ്ങൾ തെറ്റിദ്ധരിക്കും അത് നിങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾക്കും തർക്കങ്ങൾക്കും അവസരം ഒരുക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിന് ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ, മെയ് മാസങ്ങളാണ്. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ 2021 അത്ര അനുകൂലമായിരിക്കുകയില്ല. രാഹുവിന്റെയും കേതുവിന്റെയും സ്വാധീനം മൂലം നേത്രരോഗങ്ങൾക്കും പുറം, തുട, വയറ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും ഈ വർഷം സാധ്യത കാണുന്നു.

നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

ഇടവം രാശിക്കാരുടെ ഉദ്യോഗ ജാതകം 2021

ഇടവം രാശിഫലം 2021 അനുസരിച്ച്, ഈ വർഷം രാശിക്കാർക്ക് ഉദ്യോഗ കാര്യത്തിൽ തികച്ചും അനുകൂലമായിരിക്കും. നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭവനത്തിൽ ശനിയുടെ സ്ഥാനം അനുകൂലമായി ഭവിക്കും. തൽഫലമായി, വിധി നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾക്ക് അനുകൂലമാകും. ശനിദേവയുടെ ഈ അനുകൂല സ്ഥാനം നിങ്ങൾക്ക് ഈ വർഷം നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലമാറ്റം വരെ ലഭിക്കുന്നതിന് ഇടയാക്കും. ഉദ്യോഗത്തിൽ മാറ്റം ആഗ്രഹിക്കുന്ന രാശിക്കാർക്ക് വിജയം കൈവരിക്കാൻ കഴിയും.

ബിസിനസ്സുമായി ബന്ധപ്പെട്ട് രാശിക്കാർക്ക് സംബന്ധിച്ചിടത്തോളം, അവർ ഈ വർഷം ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പങ്കാളിത്ത ബിസിനസ്സ്ക്കാർ കുട്ടികളില്ലാത്ത ഒരു വ്യക്തിയുമായി കരാറുകളിൽ‌ ഏർപ്പെടുന്നത് ഒഴിവാക്കണം, അല്ലെങ്കിൽ‌ നിങ്ങൾ‌ക്ക് വലിയ നഷ്ടം സംഭവിക്കാം. വാസ്തവത്തിൽ, ആരുമായും പങ്കാളിത്തമുള്ള ഒരു ബിസിനസ്സ് ഈ വർഷം നിങ്ങൾക്ക് ദോഷകരമായിരിക്കും, കാരണം അവരുമായുള്ള നിങ്ങളുടെ ബന്ധം വഷളാകാനുള്ള ഉയർന്ന സാധ്യതയുണ്ട്. ഈ സമയത്ത്, നിങ്ങളുടെ ബിസിനെസ്സിൽ വിജയിക്കാനുള്ള മാർഗ്ഗം നിങ്ങൾ ജോലിയിൽ തുടർച്ചയായി കഠിനാദ്ധ്വാനം ചെയ്യുക എന്നതാണ്. വർഷത്തിന്റെ ആരംഭത്തിൽ നിങ്ങൾക്ക് ജോലിസ്ഥലത്ത് ചെറിയ നഷ്ടം ഉണ്ടാകുമെങ്കിലും ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ, നിങ്ങളുടെ ജോലിയിൽ വിജയം കൈവരിക്കാൻ നിങ്ങൾക്ക് യോഗം കാണുന്നു.

നിങ്ങളുടെ ഉദ്യോഗ പ്രവചനങ്ങൾ ഉദ്യോഗ ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

ഇടവ രാശിക്കാരുടെ സാമ്പത്തിക ജാതകം 2021

2021 രാശിഫല പ്രകാരം ഈ വർഷം നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സമ്മിശ്ര ഫലങ്ങൾ ലഭ്യമാകും. വർഷത്തിന്റെ തുടക്കത്തിൽ, നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിലേക്ക് ചൊവ്വ സംക്രമിക്കും അത് നിങ്ങളുടെ ചെലവുകൾ വർധിപ്പിക്കും, ചെലവുകൾ ഉയരും എന്നതുകൊണ്ട് തന്നെ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വർഷത്തിന്റെ മധ്യത്തിൽ, അതായത് ഏപ്രിൽ 6 മുതൽ സെപ്റ്റംബർ 15 വരെ, വ്യാഴത്തിന്റെ സംക്രമണ സ്വാധീനം മൂലം മറ്റ് സ്രോതസ്സിൽ നിന്ന് പണം ലഭിക്കുന്നതിന് യോഗമുണ്ടാകുകയും അത് നിങ്ങൾക്ക് ആശ്വാസം പ്രധാനം ചെയ്യുകയും ചെയ്യും. ഇതിനുപുറമെ, വർഷത്തിലുടനീളം ശനി നിങ്ങളുടെ ഒമ്പതാമത്തെ ഭാവത്തിൽ തുടരുന്നത് നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭ്യമാക്കാൻ കാരണമാക്കും. വസ്തുവകകൾ ഉണ്ടാക്കാനുള്ള യോഗവും ഈവർഷത്തെ രാശിഫലത്തിൽ കാണുന്നു.

സർക്കാർ ജോലിക്കാർക്ക് ഈ സമയം ഭാഗ്യം അവർക്ക് അനുകൂലമായിരിക്കും, ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ നിങ്ങൾക്ക് സർക്കാരിൻറെ ഭാഗത്തുനിന്ന് ഒരു വാഹനമോ വീടോ ലഭിക്കാനുള്ള യോഗം കാണുന്നു. ഏപ്രിൽ ആദ്യത്തെ രണ്ടാഴ്ച, മെയ് മുതൽ ജൂലൈ വരെയുള്ള അവസാന ആഴ്ചയും, സെപ്റ്റംബർ മാസവും ഇടവ രാശിക്കാർക്ക് കൂടുതൽ സമ്പത്ത് വന്നുചേരുന്നതിനുള്ള യോഗങ്ങൾ കാണുന്നു. അതിനാൽ, ഈ സമയത്ത് നിങ്ങളുടെ പരമാവധി കഴിവുകൾ പ്രയോജനപ്പെടുത്തി നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കേണ്ടതാണ്. ജനുവരി ആദ്യ ആഴ്ച, ഏപ്രിൽ രണ്ടാം പകുതി, സെപ്റ്റംബർ അവസാനം മുതൽ നവംബർ വരെ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം ഈ സമയത്ത് ചില നഷ്ടങ്ങൾ ഉണ്ടാവാൻ കാരണമാകും.

ഇടവ രാശിക്കാരുടെ വിദ്യാഭ്യാസ രാശിഫലം 2021

ഇടവ രാശിക്കാരുടെ വിദ്യാഭ്യാസ ജാതകം 2021 അനുസരിച്ച് ഈ വർഷം വിദ്യാർത്ഥികൾക്ക് അല്പം പ്രശ്നകാരമായിരിക്കും. അതിനാൽ, ഈ സമയത്ത് നിങ്ങളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ജനുവരി ആദ്യ ആഴ്ചയ്ക്ക് ശേഷം, അതായത്, രണ്ടാം ആഴ്ച മുതൽ ഏപ്രിൽ ആദ്യ ആഴ്ച വരെ നിങ്ങൾക്ക് അനുകൂലമായ സമയമായിരിക്കും എന്ന് പറയാം. നിങ്ങളുടെ പഠനങ്ങളിൽ നിങ്ങൾ മികച്ച പ്രകടനം നടത്തുകയും ഉപരി പഠനത്തിനായുള്ള നിങ്ങളുടെ ശ്രമങ്ങളിൽ വിജയം കൈവരിക്കാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. ഏപ്രിൽ മാസത്തിന് ശേഷവും, സെപ്റ്റംബർ വരെയുള്ള സമയവും വിദ്യാർത്ഥികൾക്ക് ചില പ്രശ്നങ്ങൾ അഭിമുഘീകരിക്കേണ്ടതായി വരാം, അത് നിങ്ങളുടെ പഠനത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. എന്നിരുന്നാലും, താമസിയാതെ കാര്യങ്ങൾ മെച്ചപ്പെടുകയും, നവംബർ മാസം 20 വരെ വിദ്യാർത്ഥികൾക്ക് വിജയം കൈവരിക്കാനുള്ള യോഗം കൈവരിക്കുകയും ചെയ്യും. പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ മെയ് മുതൽ ജൂലൈ വരെയും ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയും ഉള്ള കാലയളവിൽ ഫലം പ്രതീക്ഷിക്കാം. നിങ്ങൾക്ക് മികച്ച ഫലങ്ങൾ ലഭിക്കുമെന്ന് യോഗകൾ സൂചിപ്പിക്കുന്നു അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഭയപ്പെടേണ്ടതില്ല. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 2 വരെയും പിന്നീട് ഒക്ടോബർ 22 മുതൽ ഡിസംബർ 5 വരെയും മികച്ച വിജയം കൈവരിക്കാനുള്ള സമയമാണ്. എന്നാൽ ഈ സമയത്ത് അഹങ്കാരം നിങ്ങളിൽ ഉടലെടുക്കാൻ അനുവദിക്കരുത്, കൂടുതലായി കഠിനാധ്വാനം ചെയ്യുകയും വേണം. ഉപരി പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ നിങ്ങൾക്ക് അനുകൂലം ആയ വാർത്ത പ്രതീക്ഷിക്കാവുന്നതാണ്. ചില രാശിക്കാർക്ക് ഈ സമയ പരിധിയിൽ അവരുടെ വിദേശ പഠനം സഫലമാകുക തന്നെ ചെയ്യും.

ഇടവ രാശിഫലം 2021: കുടുംബം

ഈ വർഷം രാശിക്കാർക്ക് കുടുംബരംഗത്ത് അൽപം പ്രതികൂലമായി തുടരുമെന്ന് 2021 ന്റെ പ്രവചനം പറയുന്നു. നിങ്ങളുടെ കുടുംബജീവിതത്തിൽ ചില വിഷമകരമായ സാഹചര്യങ്ങളിലൂടെ വർഷം ആരംഭിക്കും, ഇത് ഫെബ്രുവരി വരെ നിങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യും. കൂടാതെ ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണയും നിങ്ങൾക്ക് ലഭിക്കണമെന്നില്ല അത് നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കും. എന്നാൽ താമസിയാതെ കാര്യങ്ങൾ മെച്ചപ്പെടുകയും, ഫെബ്രുവരി പകുതി മുതൽ മാർച്ച് വരെയുള്ള കാലയളവ് നിങ്ങൾക്ക് മികച്ച ഫലങ്ങൾ നൽകും. നിങ്ങളുടെ കുടുംബത്തിൽ പുതിയ വസ്തുക്കൾ വാങ്ങുന്നതിനെ കുറിച്ച ആലോചിച്ച് ഒരുമിച്ച് തീരുമാനമെടുക്കുകയും ചെയ്യും. ഇതുകൂടാതെ, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിലെ വ്യാഴത്തിന്റെ സാന്നിധ്യം, അത് നിങ്ങളുടെ കുടുംബജീവിതത്തെ സന്തോഷത്തോടെ നിറയ്ക്കും. നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കുകയും ഒപ്പം ഗാർഹിക സുഖങ്ങൾ ലഭ്യമാകുകയും ചെയ്യും. കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ധാരണ വർദ്ധിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും, മാതാപിതാക്കൾ ആരോഗ്യ പ്രശ്‌നങ്ങൾ ഇതിനകം അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അവരുടെ ആരോഗ്യവും ഈ സമയം ഉയരും. പിന്നീടുള്ള സമയം, അതായത്, ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവും നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ കുടുംബത്തിൽ നിങ്ങളുടെ ആധിപത്യം സ്ഥാപിക്കാൻ നിങ്ങൾ ശ്രമിക്കുകയും അത് ചില വിഷമങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. എങ്കിലും കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി തുടരും. നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും ആരോഗ്യത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും ജൂൺ പകുതി മുതൽ ജൂലൈ പകുതി വരെ ഉള്ള സമയത്ത്, കാരണം ഈ സമയത്ത് അവർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ഈ കാലയളവിൽ, നിങ്ങളുടെ കൂടപ്പിറപ്പുകളുമായി ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും. വർഷത്തിന്റെ മധ്യത്തിൽ, ചൊവ്വ നിങ്ങളുടെ മൂന്നാമത്തെ വീട്ടിൽ നിന്ന് നിങ്ങളുടെ നാലാമത്തെ വീട്ടിലേക്ക് മാറുന്നു അതുകൊണ്ട് തന്നെ ഈ സമയത്ത് പ്രത്യേകിച്ചും ജൂൺ 2 മുതൽ സെപ്റ്റംബർ 6 വരെ, നിങ്ങളുടെ മാനസിക വിഷമം ഉയരും. ഈ സമയത്ത് സന്തോഷത്തിന്റെ അഭാവവും നിങ്ങളുടെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടതായി വരും.

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

ഇടവ രാശിഫലം 2021: ദാമ്പത്യ ജീവിതവും മക്കളും

നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലെ നിഴൽ ഗ്രഹമായ കേതുവിന്റെ സാന്നിദ്ധ്യം ഇടവ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ 2021ൽ ചില പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. കേതുവിന്റെ സ്വാധീനം മൂലം നിങ്ങളുടെ പങ്കാളിയെ മനസ്സിലാക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരും. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ വിഷമകരമായ സാഹചര്യത്തിന് ഒരു പ്രധാന കാരണമായിരിക്കും. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തിൽ സംഘര്ഷങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള വാദപ്രതിവാദങ്ങളെയും സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെ ഈ സമയത്ത് നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുക്രന്റെ അനുകൂല സ്വാധീനം നിങ്ങളുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും അനുകൂല സമയമായിരിക്കും. ശുക്രൻ ലഗ്ന ഭാവത്തിലായിരിക്കും. അതായത്, മെയ് 4 മുതൽ മെയ് 28 വരെ നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള അടുപ്പം വർദ്ധിക്കും. വർഷം മുഴുവനും പരസ്പരം ധാരണയോടെ നിങ്ങളും നിങ്ങളുടെ പങ്കാളിയും ഇരിക്കുന്നതിനും തർക്കങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണ്. നിങ്ങളും നിങ്ങളുടെ പങ്കാളിയും ഒരുമിച്ച് ചില തീരുമാനം എടുക്കുകയും ചെയ്യും. ഈ തീരുമാനം വരും ദിവസങ്ങളിൽ ഉപകാരപ്രദമാകും. നിങ്ങളുടെ മക്കളുടെ കാര്യവുമായി ബന്ധപ്പെട്ട്, ഏപ്രിൽ 6 വരെ വ്യാഴത്തിന്റെ സ്വാധീനം നിങ്ങൾക്ക് അനുകൂലമായിരിക്കും. സെപ്റ്റംബർ 15 മുതൽ നവംബർ 20 വരെയുള്ള കാലയളവും വളരെ അനുകൂലപ്രദമായിരിക്കും. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളും അനുകൂലമായിരിക്കും എങ്കിലും മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള സമയം അത്ര അനുകൂലമായിരിക്കുകയില്ല. നിങ്ങളുടെ മക്കൾ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏപ്രിൽ പകുതി മുതൽ മെയ് വരെ ഒരു വിദേശ യാത്രക്കുള്ള യോഗം ഉള്ളത് കൊണ്ട് തന്നെ അവരുടെ ആഗ്രഹം ഈ സമയം പൂർത്തിയാകും എന്ന് തന്നെ പറയാം.

ഇടവ രാശിക്കാരുടെ പ്രണയ രാശിഫലം 2021

ഇടവ രാശിഫലം 2021 പ്രവചന പ്രകാരം, ഈ വർഷം പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ശരാശരിയായി തുടരും. നിങ്ങളുടെ രാശിയിലെ വ്യാഴത്തിന്റെ സ്വാധീനം മൂലം വർഷത്തിന്റെ തുടക്കത്തിൽ നിങ്ങളും നിങ്ങളുടെ പങ്കാളിക്കും ഇടയിൽ പരസ്പര ധാരണയുടെ അഭാവം ഉണ്ടാവും. എങ്കിലും, അത്തരം പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും. ഇരുവരും തമ്മിൽ വർഷത്തിലുട നീളം തർക്കങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതും സമാധാനം നിലനിർത്തുന്നതും നിങ്ങളുടെ പ്രണയ ജീവിതത്തിന് വളരെ പ്രധാനപ്പെട്ടതാണ്. അല്ലെങ്കിൽ കാര്യങ്ങൾ പ്രശ്‌നകാരമായി മാറും. സെപ്റ്റംബർ, മെയ് മാസങ്ങൾ പ്രണയ കാര്യങ്ങൾക്ക് വളരെ അനുകൂലമാണ്. നിങ്ങളും പങ്കാളിയും തമ്മിൽ കൂടുതൽ അടുക്കാനും നിങ്ങൾക്ക് കഴിയും. എന്നിരുന്നാലും ഈ വർഷം മുഴുവൻ നിങ്ങൾക്ക് സമ്മർദ്ദവും വിഷമവും അനുഭവപ്പെടും, പ്രധാനമായും നിങ്ങളുടെ പ്രണയജീവിതത്തെ ചൊല്ലി ആയിരിക്കും, പ്രണയ ജീവിതം സമ്മർദ്ദഭരിതമാകാനും സാധ്യത കാണുന്നു. ഇരുവർക്കും ഇടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലായി കാണുന്നു. നിങ്ങളെ നിങ്ങളുടെ പങ്കാളി സംശയിക്കാനും സാധ്യത കാണുന്നു അതിനാൽ അവരുടെ മുന്നിൽ നിങ്ങളുടെ കാര്യങ്ങൾ വ്യക്തമാക്കേണ്ടതാണ്.

പ്രണയ കാര്യങ്ങളിലെ തടസ്സങ്ങളുടെ പരിഹാരങ്ങൾ നേടൂ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് സഹായം തേടൂ

ഇടവം രാശിക്കാരുടെ ആരോഗ്യ സംബന്ധമായ ജാതകം 2021

ഇടവ രാശിഫലം 2021 പ്രവചന പ്രകാരം ഈ വർഷം ആരോഗ്യത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഈ വർഷത്തിൽ ഉടനീളം നിഴൽ ഗ്രഹങ്ങളായ രാഹുവും, കേതുവും നിങ്ങളുടെ ലഗ്ന ഭാവത്തിലും ഏഴാം ഭാവത്തിലും സ്ഥാനം പിടിക്കും. ആരോഗ്യപരമായി നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ അഭിമുഘീകരിക്കേണ്ടതായി വരാം. ഒരു വശത്ത്, വർഷത്തിന്റെ ആരംഭത്തിൽ ചൊവ്വ നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭവനത്തിലൂടെ സംക്രമിക്കും, സൂര്യനും ബുധനും നിങ്ങളുടെ എട്ടാമത്തെ ഭാവത്തിലും വസിക്കും. ഈ ഗ്രഹങ്ങളുടെ സംയോജിത പ്രഭാവം നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല. തൽഫലമായി, നിങ്ങൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരും, അതിനാലാൽ ഈ വർഷം നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏപ്രിൽ മുതൽ മെയ് വരെയുള്ള സമയം നിങ്ങളുടെ ക്ഷേമത്തിനായി മികച്ചതായിരിക്കും, ഈ സമയത്ത് നിങ്ങൾക്ക് ഇതിനകം എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അതിൽ നിന്ന് മുക്തി നേടുകയും നിങ്ങളുടെ ആരോഗ്യത്തിൽ പുരോഗതി കൈവരിക്കുകയും ചെയ്യും. വർഷത്തിന്റെ ആദ്യസമയത്ത് നിങ്ങൾക്ക് വൈദ്യശാസ്ത്രപരമായി ഒരു പ്രയാസകരമായ സമയമായിരിക്കും എന്ന് തന്നെ പറയാം. അതിനാൽ, നിങ്ങൾ ഇപ്പോൾ ശ്രദ്ധാലുവായിരിക്കുകയും വറുത്തതും അമിതവുമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും വേണം. വർഷം മുഴുവൻ പാലിക്കേണ്ടതാണ് അല്ലെങ്കിൽ, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവപ്പെടും. ഇതിനുപുറമെ, നിങ്ങൾക്ക് ഈ വർഷം ചില നേത്രരോഗങ്ങൾ, പുറം വേദന, തുട തുടങ്ങിയവയിൽ വേദനകൾ അനുഭവപ്പെടും. അതിനാൽ യോഗയും വ്യായാമവും പതിവായി ചെയ്യേണ്ടതാണ്. ഇടവം രാശിയിൽ ജനിക്കുന്ന സ്ത്രീകൾക്ക് ചില ആർത്തവ പ്രശ്നങ്ങൾ അനുഭവപ്പെടും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ വേഗത്തിൽ ഡോക്ടറെ കാണേണ്ടതാണ്.

ഇടവം രാശി ഫലം 2021: പരിഹാരങ്ങൾ

  • നല്ല ഗുണനിലവാരമുള്ള വജ്രം അല്ലെങ്കിൽ ക്ഷീര സ്പടികം ധരിക്കുക .
  • ദിവസവും പെൺകുട്ടികളുടെ കാലിൽ തൊട്ട് അവരുടെ അനുഗ്രഹം വാങ്ങി കൽക്കണ്ടം അല്ലെങ്കിൽ അതുപോലുള്ള വെളുത്ത മധുരം നൽകുക.
  • വെള്ളിയാഴ്ച ഉറുമ്പുകൾക്ക് ധാന്യ മാവ് കൊടുക്കുക. കൂടാതെ ഉണങ്ങിയ തേങ്ങ, ധാന്യ മാവ്, പഞ്ചസാര എന്നിവ ഉപയോഗിച്ച് മധുരം ഉണ്ടാക്കി, ഉണങ്ങിയ തേങ്ങയിൽ നിറച്ച് ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുക.
  • പശുവിനെ സേവിക്കുക കൂടാതെ സ്വന്തം ഭക്ഷണത്തിൽ നിന്ന് ദിവസവും പശുവിനും നൽകുക.
  • നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളോട് നന്നായി പെരുമാറുക, സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന്റെ ഭാഗമാകുക.

എല്ലാ ഇടവ രാശി വായനക്കാർക്കും ആസ്ട്രോസേജിന്റെ വിജയകരവും സമൃദ്ധവുമായ ഒരു വർഷം നേരുന്നു!

More from the section: Yearly 3130
Buy Today
Gemstones
Get gemstones Best quality gemstones with assurance of AstroCAMP.com More
Yantras
Get yantras Take advantage of Yantra with assurance of AstroCAMP.com More
Navagrah Yantras
Get Navagrah Yantras Yantra to pacify planets and have a happy life .. get from AstroCAMP.com More
Rudraksha
Get rudraksha Best quality Rudraksh with assurance of AstroCAMP.com More
Today's Horoscope

Get your personalised horoscope based on your sign.

Select your Sign
Free Personalized Horoscope 2025
© Copyright 2024 AstroCAMP.com All Rights Reserved