കർക്കിടകം രാശിഫലം 2021 പ്രവചന പ്രകാരം, 2021 ൽ കർക്കിടകം രാശിക്കാർക്ക് ചില ഉയർച്ചതാഴ്ചകൾ നേരിടേണ്ടിവരാം. ഈ വർഷത്തിന്റെ തുടക്കത്തിൽ മാത്രം ചൊവ്വയുടെ സ്ഥാനം നിങ്ങൾക്ക് ഔദ്യോഗിക വിജയം പ്രധാനം ചെയ്യും. അതേസമയം, ഈ രാശിയുടെ ഏഴാമത്തെ ഭവനത്തിൽ ശനിയുടെയും വ്യാഴത്തിന്റെയും സാന്നിധ്യം മൂലം ബിസിനസ്സ് രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ഈ വർഷത്തിൽ, സാധാരണ ഉദ്യോഗം, ബിസിനസ് സംരംഭങ്ങൾക്ക് പുറമെ കർക്കിടക രാശിക്കാർ ചില സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടാം, അതിനാൽ സമൂഹത്തിൽ നിലവാരം വർദ്ധിക്കും. വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക രംഗം കുറച്ച് ദുർബലമായി തുടരാം. എന്നിരുന്നാലും, മാർച്ച് മാസത്തിൽ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ഈ മാസത്തിൽ, നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭ്യമാകും. ധനകാര്യങ്ങളിൽ സ്ഥിരത കൈവരിക്കും. വിദ്യാർത്ഥികൾക്ക് 2021 നിങ്ങൾക്ക് ശരാശരിയായി തുടരും. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയം വിദ്യാർത്ഥികൾക്ക് തികച്ചും അനുകൂലമായിരിക്കും. എന്നിരുന്നാലും, അഞ്ചാമത്തെ ഭാവത്തിലെ കേതുവിന്റെ സാന്നിദ്ധ്യം നിങ്ങളുടെ പഠനങ്ങളിൽ ശ്രദ്ധ വ്യതിചലിപ്പിക്കും, അതിനാൽ നിങ്ങളുടെ ഏകാഗ്രതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കർക്കിടക രാശിക്കാർക്ക് കുടുംബജീവിതത്തിന് 2021 അത്ര അനുകൂലമാകില്ല. വർഷം മുഴുവനും, നിങ്ങളുടെ ജീവിതത്തിലെ ഈ പ്രത്യേക മേഖലയിൽ ശനിയുടെ സ്വാധീനം ഉണ്ടായിരിക്കും, അത് നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ വസിക്കും ഇതുമൂലം കുടുംബ ജീവിതത്തിൽ സന്തോഷം കുറയും. കൂടാതെ, ബിസിനസ്സ്, ഉദ്യോഗവുമായി ബന്ധപ്പെട്ട് നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്നും നിങ്ങൾ മാറിനിൽക്കേണ്ടി വരാം. ജാതകം 2021 അനുസരിച്ച്, വിവാഹിതരായ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും. വർഷത്തിൽ, ശനിയും വ്യാഴവും നിങ്ങളുടെ ഏഴാമത്തെ വീട്ടിൽ തുടരും, അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. മറുവശത്ത്, ഈ വർഷത്തെ ചില മാസങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതത്തിന് തികച്ചും തൃപ്തികരമായിഭവിക്കുകയും ചെയ്യും. 2021-ൽ, നിങ്ങളുടെ കുട്ടികൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും, അഞ്ചാമത്തെ ഭാവത്തിലെ കേതുവിന്റെ സ്ഥാനം നിങ്ങളുടെ കുട്ടികൾക്ക് അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാം. പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, 2021 സമ്മിശ്ര ഫലങ്ങൾ നൽകും. ഫെബ്രുവരി മാസത്തിലും അതിനുശേഷം മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരെയും പ്രണയ ജീവിതത്തിന് അനുകൂലമായിരിക്കും. ഈ വർഷം, മെയ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ പ്രണയ രാശിക്കാർക്ക് ഭാഗ്യകരമായിരിക്കും. 2021 ലെ ബാക്കി മാസങ്ങളിൽ, നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് അൽപ്പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന്റെ കാഴ്ചപ്പാടിൽ, ഈ വർഷം കുറച്ച് പ്രശ്നങ്ങൾ ഉണ്ടാവാം. നിങ്ങളുടെ രാശിയുടെ ഏഴാമത്തെയും എട്ടാമത്തെയും ഭാവാധിപനായ ശനി നിങ്ങളുടെ രാശിയുടെ ഏഴാമത്തെ ഭാവത്തിൽ വസിക്കുന്നു, അത് ഇതിനകം ആറാം ഭവനത്തിലെ ഭാവാധിപനായ വ്യാഴത്തിലാണ്. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം നിങ്ങൾക്ക് ഒട്ടും അനുകൂലമാകില്ല, അതിനാലാൽ നിങ്ങൾക്ക് പല അസുഖങ്ങളും അഭിമുഖീകരിക്കേണ്ടതായി വരും.
നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ
കർക്കിടക രാശിക്കാരുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം 2021 സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. ഔദ്യോഗിക രാശിഫലം 2021 അനുസരിച്ച്, വർഷത്തിന്റെ തുടക്കത്തിൽ, ചൊവ്വ എന്ന ഗ്രഹം നിങ്ങളുടെ പത്താമത്തെ ഭാവത്തിൽ വസിക്കും, അതിനാൽ നിങ്ങൾക്ക് ഒദ്യോഗിക വിജയം പ്രധാനം ചെയ്യുകയും ചെയ്യും.ശനി ഈ വർഷം മുഴുവനും നിങ്ങളുടെ ഏഴാമത്തെ വീട്ടിൽ തുടരും, അതിന്റെ സ്വാധീനം കാരണം, നിങ്ങൾക്ക് ജോലിക്കയറ്റം ലാഭിക്കാം. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ, ഈ കാലയളവിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാവും എന്നതിനാൽ ഈ സമയം അൽപ്പം ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് ഭാഗ്യവും നിങ്ങൾക്ക് അനുകൂലമാകില്ല. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള സംവാദങ്ങളിൽ നിന്നും വാദങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്. ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾ നിങ്ങൾക്ക് ഭാഗ്യകാരമായിരിക്കും. ഏപ്രിൽ മാസത്തിൽ, ഉദ്യോഗവുമായി ബന്ധപ്പെട്ട് ഒരു വിദേശയാത്രക്കുള്ള യോഗവും കാണുന്നു. നിങ്ങളുടെ ഏഴാമത്തെ ഭാവത്തിലെ ശനിയുടെയും വ്യാഴത്തിന്റെയും സ്വാധീനം മൂലം ബിസിനസ്സ്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ, നിങ്ങളുടെ വ്യാപാരം സമ്പന്നമാകുകയും മുൻനിരയിലേക്ക് വരികയും ചെയ്യും. നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾക്ക് പുറമെ സാമൂഹിക കാര്യങ്ങളിലെ താല്പര്യം നിങ്ങളുടെ സാമൂഹിക നിലവാരം വർദ്ധിപ്പിക്കുകയും ചെയ്യും. സമ്പാദ്യം നേടുന്നതിന് ഈ വർഷവും നിങ്ങൾക്ക് അനുയോജ്യമാണെന്ന് തന്നെ പറയാം.വിജയം കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ കൈകളിലേക്ക് വരും.
നിങ്ങളുടെ ഉദ്യോഗ പ്രവചനങ്ങൾ ഉദ്യോഗ ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ
സാമ്പത്തിക സ്ഥിതി വളരെ സ്ഥിരതയോടെ തുടരും. എന്നിരുന്നാലും വർഷം ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് ചില സാമ്പത്തിക പ്രതിസന്ധികൾ അനുഭവപ്പെടും, അതിനാൽ ചെലവുകളിൽ നിയന്ത്രണം വേണം. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ സൂക്ഷിക്കുകയും വേണം. എന്നിരുന്നാലും 2021 മാർച്ചിൽ സാഹചര്യങ്ങളെല്ലാം തന്നെ മാറും. സർക്കാർ മേഖലയിൽ നിന്ന് നിങ്ങൾക്ക് കുറച്ച് ലാഭം ലഭിക്കും, നിങ്ങളുടെ സുസ്ഥിരമായ സാമ്പത്തിക സ്ഥിതി മുൻകാലങ്ങളിൽ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ നിങ്ങളെ പ്രാപ്തമാക്കും.2021 ൽ, നിങ്ങളുടെ ആരോഗ്യം കുറയുകയും നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ നിങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കേണ്ടിവരുകയും ചെയ്യാം. ഓഗസ്റ്റിൽ നിങ്ങൾക്ക് അനുകൂലമായ സമയവുമായിരിക്കും. ലഭ്യമായ ഒരു സ്രോതസ്സിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ നേടാനും കഴിയും. 2021 മാർച്ച് മാസത്തിൽ, സാമ്പത്തിക കാര്യങ്ങൾക്ക് നിങ്ങൾക്ക് ഒന്നിലധികം മടക്ക ലാഭം ലഭിക്കുമെന്ന് പറയാം. മാർച്ചിനുശേഷം സെപ്റ്റംബർ മാസവും നിങ്ങൾക്ക് തികച്ചും അനുകൂലമായി ഭവിക്കും. ഈ സമയത്ത്, നിങ്ങളുടെ ചെലവ് കുറവായിരിക്കും, അതിനാലാൽ സാമ്പത്തിക സ്ഥിതി ശക്തമായി തുടരുകയും ചെയ്യും.
വിദ്യാഭ്യാസ രാശിഫലം 2021 അനുസരിച്ച്, വിദ്യാർത്ഥികൾക്ക് ചില ഉയർച്ചകൾ കാണാനാകും. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവ് വിദ്യാർത്ഥികൾക്ക് ഒരു പരിധിവരെ അനുകൂലമായിരിക്കും. ഈ സമയത്ത്, വിദ്യാഭ്യാസ രംഗത്ത് നിങ്ങൾക്കായി അതിശയകരമായ പ്രതീക്ഷകൾ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. എന്നിരുന്നാലും, കേതു അഞ്ചാം വീട്ടിൽ താമസിക്കുന്നതിനാൽ, നിങ്ങളുടെ പഠനങ്ങളിൽ നിന്ന് നിങ്ങൾ വ്യതിചലിക്കപ്പെടാം. അതിനാൽ, ഈ വർഷം നിങ്ങളുടെ ഏകാഗ്രത പാലിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതിനായി ധ്യാനം ചെയ്യാം.മത്സരപരീക്ഷകളിൽ, ജനുവരി ആദ്യ പകുതിയും ഓഗസ്റ്റ് മാസവും നിങ്ങൾക്ക് തികച്ചും അനുകൂലമാകും. ഈ സമയത്ത് നിങ്ങൾ ഏത് പരീക്ഷയിലും നിങ്ങൾ വിജയിക്കും.ഉപരി പഠനം നടത്തുന്നവർക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഏപ്രിൽ ആദ്യ പകുതികളിൽ അനുകൂല സമയമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ ലഭിക്കും. എന്നിരുന്നാലും, ശ്രദ്ധാപൂർവ്വം ഈ സമയം ശ്രദ്ധാപൂർവ്വം വർത്തിക്കേണ്ടതാണ് അതുകൊണ്ട് തന്നെ, ഈ വർഷത്തിൽ നിങ്ങളുടെ പഠനങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുകയും ചെയ്യേണ്ടതാണ്.ഒരു വിദേശ രാജ്യത്ത് വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിന്റെ തുടക്കത്തിൽ ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. കൂടാതെ മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിക്കും ഈ സമയത്ത് ഉപരി പഠനത്തിനായി ഒരു വിദേശ രാജ്യത്തേക്ക് പോകാൻ നിങ്ങൾക്ക് കഴിയും.
നിങ്ങളുടെ കുടുംബ ജീവിതം ഒരു പരിധിവരെ പ്രതികൂലമായി തുടരും. വർഷത്തിന്റെ ആരംഭം അത്ര അനുകൂലമായിരിക്കുകയില്ല. വർഷം മുഴുവനും, ശനി നിങ്ങളുടെ നാലാമത്തെ ഭാവത്തെ വീക്ഷിക്കും, അതിനാൽ ഗാർഹിക സന്തോഷത്തിന് ക്ഷാമം ഉണ്ടാകും. നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ കുറയും അത് മൂലം നിങ്ങൾക്ക് നിരാശ ഉണ്ടാവാം. ഈ വർഷത്തിൽ, നിങ്ങളുടെ കുടുംബ ജീവിതത്തിൽ നിങ്ങൾ അത്ര സംതൃപ്തരായിരിക്കില്ല. നിങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ചില കാര്യങ്ങൾ വീട്ടിൽ നടക്കുകയും അത് നിങ്ങളെ വിഷമിപ്പിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ കോപം നിയന്ത്രിക്കാനും കുടുംബത്തിൽ ഐക്യം നിലനിർത്താനും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് ബിസിനസ്സ്, ഉദ്യോഗ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ മാറിനിൽക്കേണ്ടി വന്നേക്കാം.വർഷത്തിന്റെ തുടക്കത്തിൽ, ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ ഉണ്ടാകും. ചൊവ്വയുടെ ഈ സ്ഥാനം നിങ്ങളുടെ കുടുംബത്തിൽ അൽപ്പം പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഈ സമയത്ത്, കുടുംബത്തിലെ ഓരോ അംഗവും പരസ്പരം വ്യത്യസ്തമായി ചിന്തിക്കും. വ്യവസ്ഥകൾ അനുകൂലമായി നിലനിർത്തുന്നതിന് ഏതെങ്കിലും ഒരു കുടുംബാംഗത്തിന്റെ പിന്തുണ നിങ്ങൾ തേടേണ്ടതാണ്.നിങ്ങളുടെ മൂത്ത കൂടപ്പിറപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടുകയും അവർ നിങ്ങളുടെ വാക്കുകളോട് കടപ്പെട്ടിരിക്കുകയും ചെയ്യും. നിങ്ങളുടെ മുതിർന്ന കൂടപ്പിറപ്പുകൾ സ്വന്തം ലാഭത്തിന് മുൻഗണന നൽകാം.
ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.
ഈ വർഷം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ആയിരിക്കും ലഭ്യമാകുക.. ചില മാസങ്ങളിൽ, ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വിഷമങ്ങൾ സൃഷ്ടിക്കും. മറുവശത്ത്, മറ്റ് ചില മാസങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതത്തിന് ആനുകൂലമായിരിക്കുകയും ചെയ്യും. ഈ വർഷത്തിൽ, ശനിയും വ്യാഴവും നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ വസിക്കും, ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് സമ്മിശ്ര ഫലങ്ങൾ ലഭ്യമാകും. നിങ്ങളുടെ ദാമ്പത്യജീവിത്തിൽ ഇരുവരും തമ്മിലുള്ള ആകർഷണം കുറയാം. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആത്മീയതയോടുള്ള താല്പര്യമായിരിക്കും ഇതിന് കാരണം. ഈ വർഷത്തിൽ, നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് മതപരമായ ജോലികളിലും പ്രവർത്തനങ്ങളിലും താല്പര്യം കാണും. ജനുവരി 14 മുതൽ ഫെബ്രുവരി 12 വരെ, നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ സൂര്യന്റെ സംക്രമണം നടക്കും, അത് നിങ്ങളുടെ ബന്ധത്തിൽ ചില മാറ്റങ്ങൾ വരുത്തും. അത്തരമൊരു സാഹചര്യത്തിൽ, ബന്ധത്തോടുള്ള നിങ്ങളുടെ ആത്മാർഥത നിങ്ങളെ സഹായിക്കും, അല്ലാത്തപക്ഷം പിരിമുറുക്കങ്ങൾ ഉണ്ടാവുന്നതിന് കാരണമാകും.എന്നിരുന്നാലും, ഫെബ്രുവരി മാസത്തിനിടയിൽ, മകര രാശിയിൽ ശുക്രന്റെ സംക്രമണം നടക്കും, ഈ സമയത്ത് നിങ്ങളുടെ ബന്ധത്തിൽ അടുപ്പം വർദ്ധിക്കും. ജൂൺ 2 മുതൽ ജൂലൈ 10 വരെയുള്ള സമയത്ത്, ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ലഗ്ന ഭാവത്തിൽ നടക്കും, അത് നിങ്ങളുടെ ബന്ധത്തിലെ വഴക്കുകൾക്ക് ഇടവരുത്തും. നിങ്ങളുടെ ബിസിനസ്സ് പങ്കാളി നിങ്ങളുടെ ജീവിത പങ്കാളിയാകുകയും നിങ്ങളുടെ സംരംഭത്തിന് അവരുടെ പേര് നൽകുകയും ചെയ്താൽ, വ്യാപാരത്തിൽ സമൃദ്ധി കൈവരും. നിങ്ങളുടെ മക്കൾക്ക് ഈ സമയം നല്ല ഫലങ്ങൾ കൈവരിക്കാൻ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലെ കേതുവിന്റെ സാന്നിദ്ധ്യം നിങ്ങളുടെ കുട്ടികൾക്ക് ചില ഉയർച്ച താഴ്ചകൾ ഉണ്ടാക്കാം. അവർക്ക് പഠനത്തിൽ നിന്ന് ശ്രദ്ധ മാറാം, അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം.
പ്രണയ ജീവിതം 2021 അനുസരിച്ച്, ഒരു സമ്മിശ്ര ഫലങ്ങൾ പ്രതീക്ഷിക്കാം. വർഷത്തിന്റെ തുടക്കവും ഫെബ്രുവരി മാസം തികച്ചും ശുഭമായി തുടരും. അതിനുശേഷം, മാർച്ച് പകുതി മുതൽ ഏപ്രിൽ വരെയുള്ള കാലയളവ് നിങ്ങളുടെ ബന്ധത്തിന് ഭാഗ്യകരമായിരിക്കും. ഈ കാലയളവിൽ, നിങ്ങളുടെ പങ്കാളിയെ മികച്ച രീതിയിൽ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയും. മെയ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നിങ്ങളുടെ പ്രണയ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും എന്ന് തന്നെ പറയാം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ കൂടുതൽ അടുക്കും. എന്നിരുന്നാലും, 2021 ലെ മറ്റ് മാസങ്ങളിൽ, നിങ്ങളുടെ പ്രണയ കാര്യത്തിൽ അൽപ്പം ശ്രദ്ധിക്കേണ്ടതാണ്. ഗ്രഹ സ്ഥാനങ്ങൾ മാനസിക വിഷമങ്ങൾ ഉണ്ടാക്കാം. ചില സാഹചര്യങ്ങളിൽ നിങ്ങളുടെ പങ്കാളി നിങ്ങളെ തെറ്റിദ്ധരിക്കാനുള്ള സാധ്യതകൾ വളരെ കുറവാണ്, അതിനാലാണ് നിങ്ങളുടെ പങ്കാളിയുമായി കാര്യങ്ങൾ സംസാരിക്കുക.
പ്രണയ കാര്യങ്ങളിലെ തടസ്സങ്ങളുടെ പരിഹാരങ്ങൾ നേടൂ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് സഹായം തേടൂ
ഈ വര്ഷം നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്, ഈ സമയം നിങ്ങളുടെ ഏഴാമത്തെയും എട്ടാമത്തെയും ഭാവാധിപനായ ശനി ഏഴാമത്തെ ഭാവത്തിൽ വസിക്കും ഇവിടെ ഇതിനകം ആറാമത്തെ ഭാവാധിപൻ ആയ വ്യാഴവും ഉണ്ടായിരിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം നിങ്ങളുടെ ആരോഗ്യത്തിന് അത്ര അനുകൂലമായിരിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, പല രോഗങ്ങൾക്കും സാധ്യത കാണുന്നു. അതിനാൽ, ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.ജനുവരി മാസം മുതൽ ഏപ്രിൽ വരെ നിങ്ങൾക്ക് അനുകൂലമാകില്ല. ഈ സമയത്ത്, നിങ്ങളുടെ ഭക്ഷണ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സെപ്റ്റംബർ 15 മുതൽ 2021 നവംബർ 20 വരെ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ അഭിമുഘീകരിക്കണ്ടതായി വരാം. നിങ്ങളുടെ അനാരോഗ്യത്തിന്റെ പ്രത്യാഘാതങ്ങൾ നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങളിലും, ഔദ്യോഗിക ജീവിതത്തിലും, കുടുംബ ജീവിതത്തിലും കാണാം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഈ വർഷം മൊത്തത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് ഫലപ്രദമാകണം എന്ന് ഇല്ല. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഈ വർഷത്തിൽ പതിവായി വ്യായാമം ചെയ്യുകയും യോഗ ചെയ്യുകയും ചെയ്യുക. ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും അവഗണിക്കരുത്, ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടുക.
എല്ലാ കർക്കിടകം രാശി വായനക്കാർക്കും ആസ്ട്രോസേജിന്റെ വിജയകരവും സമൃദ്ധവുമായ ഒരു വർഷം നേരുന്നു!
Get your personalised horoscope based on your sign.