• Talk To Astrologers
  • Brihat Horoscope
  • Ask A Question
  • Child Report 2022
  • Raj Yoga Report
  • Career Counseling
Personalized
Horoscope

മേട രാശിക്കാരുടെ ജാതകം 2021 - Aries 2021 Predictions

Author: -- | Last Updated: Wed 11 Nov 2020 11:03:47 AM

Aries Horoscope 2021 ജ്യോതിഷ പ്രവചനങ്ങൾ അനുസരിച്ച്, 2021 വർഷം വളരെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും. ഒരു വശത്ത്, ഗ്രഹങ്ങളുടെ സ്ഥാനങ്ങളും നക്ഷത്രങ്ങളുടെ ചലനവും അത് നിങ്ങളെ സ്വാധീനിക്കുകയും മറുവശത്ത്, നീച ഗ്രഹങ്ങളുടെ സ്വാധീനവും ഉണ്ടാവും.നിങ്ങളുടെ ഉദ്യോഗ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ വർഷം നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കും. എന്നിരുന്നാലും, ഈ സമയത്ത് നിങ്ങൾക്ക് ചെലവുകളും കൂടും എന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർത്ഥികൾക്ക് തുടക്കത്തിൽ ചില സമ്മിശ്ര ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഇപ്പോൾ ചില പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവരാം. വ്യാഴത്തിന്റെ ശുഭ സ്വാധീനം നിങ്ങളുടെ പരീക്ഷകളിൽ വിജയം നേടാൻ നിങ്ങളെ പ്രാപ്തമാക്കും. കൂടുതൽ പഠനത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ആഗ്രഹം നടപ്പിലാകും. നിങ്ങളുടെ കുടുംബജീവിതം അല്പം നിരാശാജനകമായിരിക്കും. നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ നിങ്ങൾക്ക് ലഭിക്കില്ല, മാത്രമല്ല നിങ്ങളുടെ മാതാപിതാക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും ഉള്ള സാധ്യതയുമുണ്ട്.

വിവാഹിതരായ രാശിക്കാരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു, വർഷത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ ശനിയുടെയും ചൊവ്വയുടെയും സാന്നിധ്യം കാര്യങ്ങൾ വിഷമകരമാക്കും. നിങ്ങളുടെ കുട്ടികളും ഇപ്പോൾ അൽപ്പം അസ്വസ്ഥരായിരിക്കാം. എന്നിരുന്നാലും, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കാര്യങ്ങൾ മെച്ചപ്പെടും, നവംബർ അവസാനത്തോടെ നിങ്ങളുടെ ദാമ്പത്യജീവിതം ഉയരും. രാഹുവിന്റേയും കേതുവിന്റെയും സ്ഥാനം മൂലം ഈ വർഷം നിങ്ങൾക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു. കൂടാതെ, ക്ഷീണം, മാനസിക സമ്മർദ്ദം, നടുവേദന എന്നിവയും അനുഭവപ്പെടാം. നിങ്ങളുടെ പ്രണയ ജീവിതത്തെ സംബന്ധിച്ചിടത്തോളം, ഈ വർഷത്തിലെ, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവ് ഏറ്റവും പ്രണയകരമായിരിക്കും.

നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

മേട രാശിക്കാരുടെ ഉദ്യോഗ ജാതകം 2021

മേടരാശി ഔദ്യോഗിക ജാതകം 2021 ശനി നിങ്ങളുടെ പത്താം വീട്ടിൽ വർഷം മുഴുവനും തുടരും, അതിന്റെ ഫലമായുള്ള പ്രയോജനകരമായ സ്വാധീനം നിങ്ങളുടെ ഉദ്യോഗത്തിന് ഏറ്റവും മികച്ചതായിരിക്കും. നിങ്ങൾക്ക് ഈ സമയം നിരവധി അന്താരാഷ്ട്ര സമ്പർക്കങ്ങൾ ഉണ്ടാവും. ജോലിയുമായി ബന്ധപ്പെട്ട വിദേശ യാത്രകളും ചിലരുടെ കാർഡുകളിൽ ഉണ്ട്. ഈ യാത്രയും നിങ്ങളുടെ വിദേശ സ്രോതസ്സുകളും ഉപയോഗിച്ച് നിങ്ങൾക്ക് ലാഭം കൈവരിക്കാൻ കഴിയും.

ജോലി ചെയ്യുന്ന ഉദ്യോഗാർത്ഥികൾ ഉയർച്ച കൈവരിക്കും, ഇത് അവരുടെ ജീവിതത്തിൽ മികച്ച സമയത്തിന് വഴിയൊരുക്കും. എന്നിരുന്നാലും, വർഷത്തിന്റെ തുടക്കത്തിൽ, പ്രത്യേകിച്ച് ഫെബ്രുവരി പകുതി മുതൽ മാർച്ച് പകുതി വരെ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരാം. ജോലിസ്ഥലത്ത് ആരെങ്കിലും നിങ്ങളെ കുറ്റപ്പെടുത്താം അല്ലെങ്കിൽ ചില കാരണങ്ങളാൽ നിങ്ങൾ അപമാനിക്കപ്പെടാം, അത് നിങ്ങളുടെ പ്രതിച്ഛായയെ ബാധിക്കും. ബിസിനസ്സ് രാശിക്കാർക്ക് വളരെ ശ്രദ്ധാപൂർവ്വം മുന്നോട്ട് പോകേണ്ടതുണ്ട്, കാരണം നിങ്ങൾക്ക് ചില നഷ്ടങ്ങൾ നേരിടേണ്ടിവരും. എന്നിരുന്നാലും, നിരന്തരമായ ജാഗ്രതയോടെ, നിങ്ങളുടെ ബിസിനസ്സ് വേഗത്തിലാക്കാനും പുതിയതും ലാഭകരവുമായ ഡീലുകളിലും കരാറുകളിലും കൈവരിക്കാനും കഴിയും.

മൊത്തത്തിൽ, 2021 വർഷം മേട രാശിക്കാർക്ക് അവരുടെ തൊഴിൽ ജീവിതവും കണക്കിലെടുക്കുമ്പോൾ തികച്ചും അനുകൂലമായിരിക്കും.

മേട രാശിക്കാരുടെ ധനകാര്യ ജാതകം 2021

മേട രാശിക്കാർക്ക് അവരുടെ സാമ്പത്തിക ജീവിതത്തിന്റെ അടിസ്ഥാനത്തിൽ 2021 വർഷം ചില പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. നിങ്ങളിൽ ചിലർക്ക് സാമ്പത്തിക കാര്യങ്ങളിൽ ചില തടസ്സങ്ങൾ നേരിടേണ്ടിവരാം. എന്നിരുന്നാലും, ക്രമേണ നിങ്ങൾക്ക് ഇതിനെ അതിജീവിക്കാൻ കഴിയും.പ്രത്യേകിച്ചും, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവ് വരുമാനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് പ്രയോജനകരമാകും, കാരണം ആ സമയത്ത് നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിൽ വസിക്കും. വ്യാഴത്തിന്റെ ഈ യാത്ര നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ ശക്തിപ്പെടുത്തും, ഇത് നിരവധി മാനസിക പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാനും സഹായിക്കും.

താമസിയാതെ, വർഷാവസാനത്തോടെ, സെപ്റ്റംബർ മുതൽ നവംബർ വരെ, സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് ഉയർച്ചകൾ പ്രധാനം ചെയ്യും. വർഷാവസാനത്തോടെ, നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ രാഹു സ്ഥാനം പിടിക്കും ഇത് നിങ്ങൾക്ക് പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ നൽകും.നിങ്ങൾക്ക് ഈ സാധ്യതകൾ വിജയകരമായി ഉപയോഗപ്പെടുത്താനും കഴിയും. എന്നിരുന്നാലും, നിങ്ങളുടെ ചെലവുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. നിങ്ങളുടെ അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവരാം എന്നതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.

മേടം ജാതകം 2021: വിദ്യാഭ്യാസം

വിദ്യാർത്ഥികൾക്ക് 2021 പുതുവർഷം സമ്മിശ്ര ഫലങ്ങൾ നൽകും. ജനുവരി മുതൽ മാർച്ച് വരെയുള്ള ഗ്രഹ സ്ഥാനങ്ങൾ അനുകൂലമായിരിക്കും, നിങ്ങൾക്ക് മുന്നോട്ട് പോകാനായി കഠിനാധ്വാനം ചെയ്യേണ്ടതാണ് അല്ലെങ്കിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടിവരാം. മാർച്ച്-ന് ശേഷം, ഏപ്രിൽ വരെ, നിങ്ങൾക്ക് ചില പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവരാം. ഈ കാലയളവിൽ, നിങ്ങളുടെ പഠനത്തിന് പകരം അർത്ഥമില്ലാത്ത ജോലികളിൽ നിങ്ങൾക്ക് കൂടുതൽ താൽപ്പര്യമുണ്ടാകും. അനാവശ്യ കാര്യങ്ങളിലെ നിങ്ങളുടെ താല്പര്യം നിങ്ങളിൽ സ്വയം ദേഷ്യം ഉളവാക്കുകയും ചെയ്യും.

എന്നിരുന്നാലും, നിങ്ങൾ പ്രായയാസപ്പെടേണ്ട കാര്യമില്ല കാരണം മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവ് മികച്ചതായി മാറും, എന്നിരുന്നാലും ഇത് ചില സമ്മിശ്ര ഫലങ്ങൾ‌ ആയിരിക്കും നിങ്ങൾക്ക് നൽ‌കുക. ഈ സമയത്ത് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കണം. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നവംബറിൽ അനുകൂലമായ സമയം ആയിരിക്കും, കാരണം നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലങ്ങൾ ഈ സമയം നിങ്ങൾക്ക് കൈവരും. മേട രാശിയുടെ ആറാമത്തെ ഭാവത്തിൽ സെപ്റ്റംബർ 6 മുതൽ ഒക്ടോബർ 22 വരെ ചൊവ്വയുടെ സംക്രമണം നടക്കും. ഈ സമയത്ത് മത്സരപരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച ഫലങ്ങൾ ലഭ്യമാകും.

ഇതിനുപുറമെ, നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഇത് പരീക്ഷകളിൽ നിങ്ങളുടെ വിജയം ഉറപ്പാക്കും. മാത്രമല്ല, കൂടുതൽ പഠനത്തിനായി വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ആഗ്രഹം പൂർത്തീകരിക്കാൻ കഴിയും. ഉന്നതപഠനം നടത്തുന്ന വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്തും.

മേട ജാതകം 2021: കുടുംബം

നിങ്ങളുടെ കുടുംബജീവിതം ഈ വർഷം ചില പ്രശ്നങ്ങൾ അഭിമുഘീകരിക്കാൻ സാധ്യത കാണുന്നു. വർഷം മുഴുവനും നിങ്ങളുടെ നാലാമത്തെ ശനിയുടെ സ്ഥാനം കുടുംബത്തിലെ സുഖസൗകര്യങ്ങളുടെയും സന്തോഷത്തിന്റെയും അഭാവത്തിന് കാരണമാകും. തൽഫലമായി, നിങ്ങളുടെ കുടുംബാംഗങ്ങളുടെ ആവശ്യമായ പിന്തുണ നിങ്ങൾക്ക് ലഭിക്കില്ല, ഇത് വർഷം മുഴുവനും നിങ്ങൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കും. അമിതമായ ജോലി കാരണം, നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം പങ്കിടാൻ നിങ്ങൾക്ക് കഴിയണമെന്നില്ല, ഇത് നിങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, നല്ല നിമിത്തങ്ങൾ അവരോടൊപ്പം ചെലവഴിക്കാൻ ശ്രമിക്കുക. ചില രാശിക്കാർക്ക് ഈ വർഷം വീട്ടിൽ നിന്ന് ദൂരെ പോകേണ്ടതായി വരാം. പുതിയ സ്ഥലത്ത് നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടാം.

ചില കാര്യങ്ങളിൽ വാദങ്ങളും പ്രശ്നങ്ങളും 2021-ന്റെ പകുതിയോടെ ഉണ്ടാവാം പ്രത്യേകിച്ചും ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ. ഈ സമയത്ത് നിങ്ങളുടെ മാതാപിതാക്കളുടെ മനോഭാവത്തിലും വ്യത്യാസം ഉണ്ടായിരിക്കും. എന്നിരുന്നാലും, സെപ്റ്റംബർ മുതൽ നവംബർ വരെ കാര്യങ്ങൾക്ക് നല്ല രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കും, ഇത് നിങ്ങളുടെ ഗാർഹിക ജീവിതത്തിന് ഏറ്റവും അനുകൂലമായ സമയമായിരിക്കും. നിങ്ങളുടെ കുടുംബത്തിൽ ഇപ്പോൾ ഒരു പുതിയ വസ്തു വാങ്ങാൻ ആലോചിക്കും. എന്നിരുന്നാലും, നിങ്ങളുടെ സഹോദരങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാവും, അത് നിങ്ങളെയും ബുദ്ധിമുട്ടിക്കും. അവരുടെ കാര്യത്തിൽ ശ്രദ്ധേ ചെലുത്തേണ്ടതാണ്, അല്ലെങ്കിൽ ഇത് അവരുടെ ആരോഗത്തെ ബാധിക്കുകയും അതുമായി ബന്ധപ്പെട്ട ഒരു തുക ചെലവഴിക്കേണ്ടതായി വരുകയും ചെയ്യും.

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

മേട രാശിഫലം 2021: വൈവാഹിക ജീവിതവും കുട്ടികളും

മേട രാശിക്കാരുടെ വൈവിവാഹിക ജാതകം 2021 പ്രകാരം ഈ വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് വൈവാഹിക ജീവിതത്തിന് അനുകൂലമായിരിക്കും. നിങ്ങളുടെ ലഗ്ന ഭാവത്തിൽ ചൊവ്വയും ഏഴാമത്തെ ഭവനത്തിൽ ശനിയും വസിക്കുന്നതിനാൽ, ഇത് നിങ്ങളുടെ വിവാഹ ജീവിതത്തിൽ ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. എന്നാൽ, ഫെബ്രുവരി 21 മുതൽ മാർച്ച് 17 വരെയുള്ള ശുക്രന്റെ നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിലേക്ക് സംക്രമിക്കും, ഇത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ നൽകും. നിങ്ങളുടെ പങ്കാളിയിലൂടെ മതിയായ ലാഭം നേടാനും അവരുടെ കണ്ണിൽ ബഹുമാനം നേടാനും നിങ്ങൾക്ക് കഴിയും. എന്നിരുന്നാലും, ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു അതിനാൽ നിങ്ങളുടെ ദേഷ്യം നോയന്ത്രിക്കേണ്ടതാണ്, അല്ലാത്തപക്ഷം, ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ വഴക്കുകളിലേക്ക് നയിക്കും. എന്നിരുന്നാലും, ഏപ്രിൽ മുതൽ കാര്യങ്ങൾ മെച്ചപ്പെടും, ഈ വികസനം സെപ്റ്റംബർ വരെ തുടരും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഇത് ഒരു മികച്ച സമയമായിരിക്കും.

ഈ വർഷം നിങ്ങളുടെ കുട്ടികൾക്ക് സമ്മിശ്ര ഫലങ്ങൾ ആയിരിക്കും ലഭിക്കുക. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവ് അവർക്ക് മനോഹരമായ ഉദാഹരണങ്ങൾ നൽകും, മാത്രമല്ല അവ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യും. ഈ സമയത്ത്, നിങ്ങളും നിങ്ങളുടെ ജീവിത പങ്കാളിയും നിങ്ങളുടെ ബന്ധത്തിന് മുൻ‌ഗണന നൽകും കൂടുതൽ ഐക്യത്തോടെ വർത്തിക്കുകയും ചെയ്യും. എന്നിരുന്നാലും, സെപ്റ്റംബർ പകുതി മുതൽ നവംബർ പകുതി വരെ, നിങ്ങളുടെ പങ്കാളിയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാം, ഇത് നിങ്ങൾക്ക് മാനസിക സമ്മർദ്ദത്തിനും കാരണമാകും. നവംബർ അവസാനം അടുക്കുമ്പോഴേക്കും കാര്യങ്ങൾ മെച്ചപ്പെടും. നിങ്ങളുടെ കുട്ടികൾ നവംബർ മുതൽ ഡിസംബർ വരെ മികച്ച പ്രകടനം നടത്തുകയും ജോലിയിൽ സ്ഥാനക്കയറ്റം ലഭ്യമാകുകയും ചെയ്യും.

മേട പ്രണയ ഫലം 2021

പ്രണയ രാശിക്കാർക്ക് 2021 വർഷം അവർക്കായി നിരവധി അനുകൂലത കരുതി വെച്ചിരിക്കുന്നു. വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല എങ്കിലും വർഷ പകുതി നിങ്ങളുടെ പ്രണയ ജീവിതത്തിന് അനുകൂലമായിരിക്കും. പ്രത്യേകിച്ചും, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ കാര്യങ്ങൾ നിങ്ങൾക്ക് അനുസൃതമായിരിക്കും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഈ സമയം മികച്ചതായിരിക്കും.

ചില പ്രശ്നങ്ങൾക്ക് സാധ്യത ഉണ്ടാവും എന്നതിനാൽ ഏപ്രിലിനും സെപ്റ്റംബർ മുതൽ നവംബർ പകുതി വരെയും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്കിടയിലെ എല്ലാ വാദങ്ങളും ഒഴിവാക്കേണ്ടതാണ്. ഇതിനുപുറമെ, ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ നിങ്ങളും നിങ്ങളുടെ പ്രണയ പങ്കാളിയും തമ്മിലുള്ള ചില പ്രശ്നനങ്ങൾക്കും സാധ്യത കാണുന്നു. എന്നിരുന്നാലും കാര്യങ്ങൾ പതുക്കെ നിങ്ങൾക്ക് അനുകൂലമായി തുടരും.

പ്രണയ കാര്യങ്ങളിലെ തടസ്സങ്ങളുടെ പരിഹാരങ്ങൾ നേടൂ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് സഹായം തേടൂ

മേട രാശിക്കാരുടെ ആരോഗ്യ ജാതകം 2021

പ്രവചനങ്ങൾ 2021, രാശിക്കാർക്ക് ആരോഗ്യത്തിന്റെ കാര്യത്തിൽ, ശരാശരി ആയ സമയം ആയിരിക്കും. അമിതമായ ജോലിയുടെ ഫലമായി ക്ഷീണം, മാനസിക സമ്മർദ്ദം എന്നിവ ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് കാരണമാകും. നിങ്ങളുടെ എട്ടാമത്തെ ഭാവത്തിലെ കേതുവും നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിലെ രാഹുവും കൃത്യതയില്ലാത്ത ഭക്ഷണക്രമം കാരണം നിങ്ങൾക്ക് വയറുവേദന ഉണ്ടാവുന്നതിന് കാരണമാകും, കൂടാതെ രക്ത സംബന്ധമായും മലദ്വാരം ആയി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. 35 വയസ്സിനു മുകളിലുള്ള രാശിക്കാർക്ക് നടുവേദന, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാം. അതിനാൽ, നിങ്ങൾ സ്വയം ആരോഗ്യ കാര്യങ്ങൾ പാലിക്കുകയും ആവശ്യമെങ്കിൽ ഡോക്ടറെ കാണേണ്ടതുമാണ്.

മേടരാശി ഫലം 2021: പരിഹാരങ്ങൾ

  • പവിഴം ധരിക്കുക.
  • എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും സുന്ദരകാണ്ഡം പാരായണം ചെയ്യുക, കൂടാതെ ദിവസവും ബജ്‌റങ്ങി ബാൻ ചൊല്ലുക.
  • ഈ വർഷം കുറഞ്ഞത് 1 അല്ലെങ്കിൽ 2 ജ്യോതിർലിംഗം സന്ദർശിക്കുക.
  • 2021 വർഷത്തിൽ ഒരു തവണയെങ്കിലും രുദ്രാഭിഷേകം ചെയ്യുക.
  • എല്ലാ ദിവസവും ഒരു ചെമ്പ് പാത്രത്തിൽ നിന്ന് സൂര്യ ദേവന് വെള്ളം അർപ്പിക്കുക.

എല്ലാ മേട രാശിയിലെ വായനക്കാർക്കും ആസ്ട്രോസേജിന്റെ വിജയകരവും സമൃദ്ധവുമായ ഒരു വർഷം നേരുന്നു!

More from the section: Yearly 3129
Buy Today
Gemstones
Get gemstones Best quality gemstones with assurance of AstroCAMP.com More
Yantras
Get yantras Take advantage of Yantra with assurance of AstroCAMP.com More
Navagrah Yantras
Get Navagrah Yantras Yantra to pacify planets and have a happy life .. get from AstroCAMP.com More
Rudraksha
Get rudraksha Best quality Rudraksh with assurance of AstroCAMP.com More
Today's Horoscope

Get your personalised horoscope based on your sign.

Select your Sign
Free Personalized Horoscope 2025
© Copyright 2024 AstroCAMP.com All Rights Reserved