രാശി ഫലം 2020 (Malayalam jyothisham 2020) പ്രകാരം നിങ്ങളുടെ പണം, ബിസിനസ്സ്, ഉദ്യോഗം, വിദ്യാഭ്യാസം, കുടുംബജീവിതം എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഭാവി കാര്യങ്ങൾ 2020 ജ്യോതിഷത്തിലൂടെ ഞങ്ങൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഈ സമയത്ത് ശനിക്കും വ്യാഴത്തിനും പ്രധാനമായും സംക്രമണം സംഭവിക്കുന്നു, ഇവ രണ്ടും വളരെ സാവധാനത്തിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളായതിനാൽ നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളെയും ഇവ സ്വാധീനിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളുടെ സ്വാധീനമില്ലാതെ, നിങ്ങളുടെ ജീവിതത്തിൽ ഏതൊരു പ്രധാന സംഭവവും നടക്കില്ല. ശനി, ധനു രാശിയിൽ നിന്ന് മകര രാശിയിലേക്ക് 2020 ജനുവരി 24 ന് അല്ലെങ്കിൽ ഈ വർഷത്തിന്റെ തുടക്കത്തിൽ യാത്ര ചെയ്യും. പിന്നീട്, 2020 മെയ് 11 മുതൽ 2020 സെപ്റ്റംബർ 29 വരെ വക്രിയയാ ചലനത്തിലൂടെ നീങ്ങും.
വ്യാഴം, മാർച്ച് 29, 2020 ന് മകര രാശിയിലേക്ക് നീങ്ങും, തുടർന്ന് ജൂൺ 30, 2020 ന് ഇത് ധനു രാശിയിലേക്ക് വീണ്ടും സംക്രമിക്കും. 14 മെയ് 2020 മുതൽ 13 സെപ്റ്റംബർ 2020 വരെ ഇത് വക്രിയയാ ചലനത്തിലാവും. ഈ ശനിക്കും വ്യാഴത്തിനും പുറമെ രാഹുവും കേതുവും യഥാക്രമം മിഥുന രാശിയിൽ നിന്ന് ഇടവ രാശിയിലേക്കും, ധനു രാശിയിൽ നിന്ന് വൃശ്ചിക രാശിയിലേക്ക് യഥാക്രമം സംക്രമിക്കും. നിങ്ങളുടെ ജീവിത സംഭവത്തെക്കുറിച്ച് എല്ലാം പറയാൻ ഈ സംക്രമണങ്ങളും ഗ്രഹങ്ങളും പര്യാപ്തമല്ലെങ്കിലും, 2020 ലെ പ്രധാന ഗ്രഹ സംക്രമണങ്ങൾ ഇവയാണ്. എന്നിരുന്നാലും, നിങ്ങളുടെ ചന്ദ്ര ചിഹ്നത്തെ അടിസ്ഥാനമാക്കി, ഈ വർഷം നിങ്ങൾക്കായി എന്താണ് കരുതിവെച്ചിരിക്കുന്നത് എന്ന് അറിയാം. എല്ലാ 12 രാശികളുടെയും പ്രവചനങ്ങൾ ചുവടെ നൽകിയിരിക്കുന്നു:
പ്രവചനങ്ങൾ ചന്ദ്ര ചിഹ്നത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
മേട രാശി ഫലം 2020 പ്രകാരം, വർഷം ആരംഭിക്കുമ്പോൾ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. 2020 വർഷത്തിന്റെ ആദ്യ മാസത്തിൽ വൻതോതിൽ പണമൊഴുക്ക് ഉണ്ടാകും. ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും, അതിനാൽ സാമ്പത്തികപരമായി നിങ്ങൾക്ക് നല്ല ഫലങ്ങൾ വന്നുചേരും. നിങ്ങൾക്ക് മികച്ച ജോലി നേടാനുള്ള അവസരം കാണുന്നു. നിങ്ങളുടെ വരുമാനത്തിൽ വർധനയും ബിസിനസ്സിലെ ലാഭവും പ്രതീക്ഷിക്കാം. നിങ്ങൾ തുടക്കത്തിൽ മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും തുടർന്ന് നിങ്ങളുടെ മനസ്സ് നിഗൂഢ ശാസ്ത്രത്തിനോട് താല്പര്യം കാണിക്കും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ദീർഘദൂര യാത്രകൾ ചെയ്യാൻ കഴിയും. വിദ്യാഭ്യാസ ആവശ്യത്തിനായി നിങ്ങൾക്ക് ഈ വർഷം വിദേശത്തേക്ക് പോകാം.
ശനി മകരരാശിയിലേക്ക് മാറുമ്പോൾ, നിങ്ങളുടെ ഉദ്യോഗം മികച്ചതും സുസ്ഥിരവുമാവും. സമൂഹത്തിലും നിങ്ങളുടെ ജോലിസ്ഥലത്തും ഉയർന്ന പദവി നിങ്ങൾ കൈവരിക്കും. എന്നിരുന്നാലും, ഈ വർഷം നിങ്ങളുടെ പിതാവിന്റെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സർക്കാർ ജോലികൾക്കോ മറ്റ് മത്സരപരീക്ഷകൾക്കോ തയ്യാറെടുക്കുന്നവർക്ക് ഈ വർഷം വിജയം നേടാൻ കഴിയും. നവംബർ-ഡിസംബർ മാസങ്ങളിൽ നിങ്ങളുടെ വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയത്തിനും സ്നേഹത്തിനും ഈ വർഷം നല്ലതാണ്.
ഇടവ രാശി ഫലം 2020 പ്രകാരം, ഇടവം രാശിക്കാർക്ക് മിതമായ രീതിയിൽ തുടരും. നിങ്ങളുടെ ഒമ്പതാം ഭവനത്തിന്റെ കർത്താവ് ശനി സ്വന്തം ഗൃഹമായ മകര രാശിയിൽ തുടരുന്നതിനാൽ ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നേട്ടങ്ങൾ അപ്രതീക്ഷിതമോ പ്രതീക്ഷിച്ചതോ ആകാം. ഉദാഹരണത്തിന്, അനന്തരാവകാശം അല്ലെങ്കിൽ പെട്ടെന്നുള്ള നേട്ടങ്ങൾ അല്ലെങ്കിൽ എവിടെയെങ്കിലും കുടുങ്ങി പോയ പണം എന്നിവ വന്നുചേരാം. സെപ്റ്റംബറിൽ രാഹു മിഥുന രാശിയിൽ നിന്ന് ഇടവ രാശിയിലേക്ക് മാറുമ്പോൾ, നിങ്ങൾക്ക് അത് സാമ്പത്തിക കാര്യങ്ങളിൽ നല്ല ഫലങ്ങൾ നൽകാൻ തുടങ്ങും. തുടക്കത്തിലും ഈ വർഷം പൂർത്തിയാകുമ്പോഴും നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ആഗ്രഹിച്ച ജോലി നേടുന്നതിൽ നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ നേരിടാം അല്ലെങ്കിൽ ജോലി സ്ഥലത്ത് നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
നിങ്ങൾ ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന വരുമാനത്തിൽ വർദ്ധനവ് ലഭിക്കാനുള്ള യോഗം കാണുന്നു അല്ലെങ്കിൽ ഫെബ്രുവരി മാസത്തിൽ നിങ്ങൾക്ക് ഒരു ജോലിക്കയറ്റം ലഭിച്ചേക്കാം. ബിസിനസ്സുകാർ, ശരിയായ തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്, അല്ലാത്തപക്ഷം അത് സാമ്പത്തിക നഷ്‌ടത്തിലേക്ക് നയിച്ചേക്കാം. ഗവേഷണത്തെ അടിസ്ഥാനമാക്കി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം മികച്ചതായിരിക്കും. 2020 ലെ മിക്ക മാസങ്ങളും വിദ്യാർത്ഥികൾക്ക് അനുകൂലമാണ്. മാർച്ച്-ജൂലൈ മാസങ്ങളിൽ, നിങ്ങളുടെ കുടുംബത്തിൽ വിവാഹ ആഘോഷങ്ങൾ നടക്കാനുള്ള സാധ്യതകൾ കാണുന്നു. എന്നിരുന്നാലും, പ്രണയകാര്യങ്ങൾക്ക് ഈ വർഷം 2020 അത്ര നല്ലതായി തോന്നുന്നില്ല.
മിഥുന രാശിക്കാരുടെ 2020 രാശി ഫലം പ്രകാരം, ഈ വർഷം നിങ്ങളുടെ വിധി ഒരു ചക്രം പോലെ മാറിക്കൊണ്ടിരിക്കും. രാഹുവിന്റെ സാന്നിധ്യത്താൽ നിങ്ങൾക്ക് ഒരിക്കലും പണകാര്യങ്ങളിൽ തൃപ്തി ഉണ്ടാവില്ല. നിങ്ങളുടെ അഷ്ടമാറ്റത്തിൽ ശനി അല്ലെങ്കിൽ ശനി ദശ 2020 ജനുവരി മുതൽ ആരംഭിച്ച് വർഷം മുഴുവൻ തുടരും, ഇത് നിങ്ങളുടെ ഉദ്യോഗത്തെയും സമ്പത്തിനെയും ബാധിക്കാം. മിഥുന ജാതകം 2020 അനുസരിച്ച്, ഈ വർഷം നിങ്ങളുടെ പിതാവിന്റെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, മാർച്ച്-മെയ് മാസങ്ങളിൽ അധിക പരിചരണയും ആവശ്യമായി വരും. ആരോഗ്യകാര്യങ്ങളിൽ ഈ വർഷം മിതമായ രീതിയിൽ തുടരും. നിങ്ങളുടെ എട്ടാമത്തെ വീട്ടിൽ ശനി സ്ഥിതിചെയ്യുന്നതിനാൽ നിങ്ങൾക്ക് ഭാഗ്യം അനുകൂലമാകണമെന്നില്ല. ഇത് ജോലിസ്ഥലത്ത് തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം അല്ലെങ്കിൽ ജോലി നേടുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. നിങ്ങളുടെ മുതിർന്നവരിൽ നിന്നും അധികാരികളിൽ നിന്നും നിങ്ങൾക്ക് സഹകരണം ലഭിക്കും, എന്നിരുന്നാലും, അവരുടെ ഉപദേശം നിങ്ങൾക്ക് പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയില്ല.
മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ നിങ്ങളുടെ പണപരവും, ഉദ്യോഗ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ സർക്കാർ ജോലിയ്ക്കോ മറ്റ് മത്സരപരീക്ഷകൾക്കോ തയ്യാറെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരാം. നിങ്ങളുടെ ഭാഗ്യം നിങ്ങൾക്കത്ര അനുകൂലമല്ലാത്തതിനാൽ 2020 വർഷത്തിൽ കഠിനാധ്വാനം ആവശ്യമാണ്. നിങ്ങളുടെ കുടുംബജീവിതം മിതമായ രീതിയിൽ നിങ്ങൾക്ക് അനുകൂലമായിരിക്കും. വർഷത്തിന്റെ മധ്യത്തിൽ ഏതാനും മാസങ്ങൾ ഒഴികെ വ്യാഴം നിങ്ങളുടെ ഏഴാമത്തെ വീട്ടിൽ തുടരും. നിങ്ങളും പങ്കാളിയും തമ്മിലുള്ള ഐക്യത്തെ ഇത് സൂചിപ്പിക്കുന്നു. 2020 വർഷത്തിന്റെ ആദ്യ പകുതി പ്രണയകാര്യങ്ങൾക്ക് അത്ര നല്ലതായിരിക്കില്ല, അതേസമയം രണ്ടാം പകുതി അൽപ്പം ശാന്തമായിരിക്കും.
കർക്കിടക രാശി ഫലം 2020 ൽ, സൂര്യൻ നിങ്ങളുടെ രണ്ടാമത്തെ വീട്ടിലും, ആറാമത്തെ വീട്ടിൽ രണ്ട് ക്ഷുദ്ര ഗ്രഹങ്ങളുടെ സ്ഥാനവും കാരണം 2020-ന്റെ ആരംഭം നിങ്ങൾക്ക് നല്ലതായിരിക്കില്ല, പക്ഷേ ഇത് നിങ്ങളുടെ വരുമാനത്തെ അത്ര ബാധിക്കുകയില്ല. പെട്ടെന്നുള്ള അനന്തരാവകാശം ലഭിക്കാനുള്ള സാധ്യതയുണ്ട്, മാത്രമല്ല നിങ്ങളുടെ പണത്തിന്റെ വരവും നല്ലതായിരിക്കും. ജൂലൈ-ഓഗസ്റ്റ് കാലയളവിൽ, നിങ്ങൾക്ക് വിദേശ സ്രോതസ്സുകളിൽ നിന്ന് പണം നേടാം അല്ലെങ്കിൽ ചെലവ് കാരണം പണം നഷ്‌ടപ്പെടാനുള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചിടത്തോളം വർഷത്തിന്റെ അവസാന പകുതി നല്ലതാണ്. ആറാമത്തെ വീട്ടിലെ കേതു ആരോഗ്യകാര്യങ്ങളിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
വർഷത്തിന്റെ തുടക്കത്തിൽ, നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും. നിങ്ങളുടെ പതിനൊന്നാമത്തെ അധിപഗ്രഹമായ ശുക്രൻ ഏഴാമത്തെ വീട്ടിൽ സ്ഥാനം പിടിക്കും. മാർച്ച്-ജൂലൈ മാസങ്ങളിൽ പണത്തിന്റെ വരവ് തൃപ്തികരമായിരിക്കും. നിങ്ങളുടെ ജോലിയിലെ സ്ഥാനക്കയറ്റം കാരണം നിങ്ങളുടെ വരുമാനം വർദ്ധിച്ചേക്കാം. ബിസിനസ്സുകാർക്ക്, വർഷത്തിന്റെ രണ്ടാം പകുതി അനുകൂലമാണ്. മത്സരപരീക്ഷകൾക്ക് ജൂലൈ-ഓഗസ്റ്റ് മാസങ്ങൾ അത്ര അനുകൂലമാകില്ല. എന്നിരുന്നാലും, സെപ്റ്റംബർ പകുതിയിൽ, നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ ലഭിച്ചേക്കാം. മാർച്ച് മാസത്തിൽ, നിങ്ങൾക്ക് ഒരു വാഹനമോ സ്ഥലമോ വാങ്ങാൻ കഴിയും. നിങ്ങളുടെ കുടുംബത്തിൽ ഒരു കുട്ടിയുടെ ജനനത്തിനുള്ള സാധ്യതയുണ്ട്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന കർക്കിടക രാശിക്കാർക്ക് അവരുടെ ആഗ്രഹം ഈ വർഷത്തിന്റെ മധ്യത്തിലോ അവസാനത്തിലോ ആയി നിറവേറ്റപ്പെടും.
ചിങ്ങ രാശി ഫലം 2020 പ്രകാരം, ചിങ്ങ രാശിക്കാർക്ക് മൊത്തത്തിൽ ഭാഗ്യമായിരിക്കും. സമ്പദ്‌വ്യവസ്ഥ, ധനകാര്യം, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ മികച്ച ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചിടത്തോളം ഈ വർഷം മികച്ചതായിരിക്കും. നിങ്ങൾക്ക് ശമ്പള വർദ്ധനവ് ലഭിച്ചേക്കാം അല്ലെങ്കിൽ നിങ്ങളുടെ കഴിവുകളിലൂടെ അധിക പണം സമ്പാദിക്കാൻ കഴിയും. ഈ വർഷം നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്, പക്ഷേ നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് അത്ര അനുകൂലമല്ല. നിങ്ങളുടെ ആറാമത്തെ വീട്ടിൽ ശനി തുടരും, അത് നിങ്ങളുടെ ശത്രുക്കളിൽ മേലുള്ള നിങ്ങളുടെ വിജയത്തെ സൂചിപ്പിക്കുന്നു.
നിങ്ങളുടെ ജോലിസ്ഥലത്ത് സ്നേഹിക്കുപ്പെടുകയും പ്രശംസിക്കുപ്പെടുകയും ചെയ്യും. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളെ സഹായിക്കുകയും നല്ല ഉപദേശം നൽകുകയും ചെയ്യും. നിങ്ങളുടെ വരുമാനം വർഷം മുഴുവൻ സ്ഥിരമായിരിക്കും. വിജയം, സ്ഥിരത, സാമ്പത്തിക നേട്ടം എന്നിവ നേടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങളുടെ ദീർഘകാലമായി കാത്തിരുന്ന ആഗ്രഹം ഈ വർഷം പൂർത്തീകരിച്ചേക്കാം. ഇലക്ട്രോണിക് അല്ലെങ്കിൽ ഹാർഡ്‌വെയർ മേഖലയുമായി ബന്ധപ്പെട്ടവർ വിജയം കൈവരിക്കും.
ഈ വർഷം, നിങ്ങളുടെ കുടുംബജീവിതം സമാധാനപരമാകണമെന്നില്ല. വർഷത്തിന്റെ പ്രാരംഭ മാസങ്ങളിൽ, നിങ്ങൾക്ക് സ്ഥലമോ വസ്തുവകകളോ വാങ്ങാം. പുതുതായി വിവാഹിതരായ ദമ്പതികൾ ആദ്യ കുറച്ച് മാസങ്ങൾക്കുള്ളിൽ അല്ലെങ്കിൽ ജൂൺ മാസത്തിൽ ഒരു കുട്ടിയെ പ്രതീക്ഷിക്കാം. ജാതകം 2020 അനുസരിച്ച് നിങ്ങളുടെ പ്രണയ ജീവിതം അസ്ഥിരമായിരിക്കും. നിങ്ങളുടെ പ്രണയം, വർഷത്തിന്റെ അവസാന പകുതിയിൽ സ്വീകരിക്കുപ്പെടും.
കന്നി രാശി ഫലം 2020 അനുസരിച്ച് കന്നി രാശിക്കാർക്ക് 2020 വർഷം മികച്ചതായിരിക്കും. വിവാഹം, ഉദ്യോഗം, വിദ്യാഭ്യാസം തുടങ്ങിയകാര്യങ്ങൾക്ക് ഇത് മികച്ച വർഷമായിരിക്കും. ഫെബ്രുവരി മാസത്തിൽ, നിങ്ങൾക്ക് ജോലി മാറാം. ഊഹക്കച്ചവടങ്ങൾ, ബോണ്ടുകൾ, ഓഹരി വിപണി എന്നിവയിലൂടെ നിങ്ങൾക്ക് നേട്ടമുണ്ടാകും. നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവം കാരണം ജനുവരി മാസത്തിൽ നിങ്ങൾ ആരോഗ്യപ്രശ്നങ്ങൾ നേരിടാനിടയുണ്ട്. ഫെബ്രുവരി മാസത്തിൽ, നിങ്ങളുടെ പിതാവിന്റെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വർഷം നിങ്ങൾക്കായി വലിയ രോഗമൊന്നും ഉണ്ടാവാനുള്ള സാധ്യത കാണുന്നില്ല.
കന്നി രാശിക്കാർ ഉദ്യോഗ രംഗത്ത് മികച്ച ഫലങ്ങൾ കൈവരിക്കും. മാർച്ച്-മെയ് മാസങ്ങളിൽ നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്നും അധികാരികളിൽ നിന്നും നിങ്ങൾക്ക് പിന്തുണയും നേട്ടങ്ങളും ലഭിക്കും. ബിസിനസ്സുകാർ, അവരുടെ ബിസിനസ്സ് പതുക്കെ വളർത്തുകയും വികസിപ്പിക്കുകയും ചെയ്യും. മത്സരപരീക്ഷകൾക്ക് ഈ വർഷം മികച്ചതാണ്. പ്രത്യേകിച്ചും മാർച്ച്-മെയ് മാസങ്ങളിൽ നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ ലഭിക്കും. വർഷം മുഴുവൻ നിങ്ങളുടെ ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിഗൂഢ ശാസ്ത്രം പോലുള്ള വ്യത്യസ്ത ഗവേഷണ മേഖലകളിൽ നിങ്ങൾക്ക് താൽപ്പര്യം ഉണ്ടാവും. നിങ്ങളുടെ വിദ്യാഭ്യാസ മേഖലയിലും പെട്ടെന്നുള്ള വിജയം പ്രതീക്ഷിക്കാം.
ഈ വർഷം, നിങ്ങളുടെ കുടുംബ ജീവിതം മികച്ചതായിരിക്കും. മാർച്ച് മാസത്തിൽ ശുക്രൻ നിങ്ങളുടെ രണ്ടാമത്തെ വീട്ടിലായതിനാൽ നിങ്ങൾ കുടുംബത്തിനായി ചില ആഢംബര വസ്തുക്കൾ വാങ്ങും. ഈ വർഷം നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കുകയും സന്തുഷം നിലനിൽക്കുകയും ചെയ്യും. മാർച്ച്-മെയ് മാസങ്ങളിൽ, നിങ്ങളുടെ കുട്ടിയുടെ വിവാഹം അല്ലെങ്കിൽ ഒരു കുട്ടിയുടെ ജനനം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രണയകാര്യങ്ങൾക്ക് ഈ വർഷം നല്ലതാണ്. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ ഒരു നല്ല ബന്ധം പങ്കിടും.
ഈ വർഷം തുലാം രാശി ഫലം 2020 പ്രകാരം, തുലാം രാശിക്കാർക്ക് മികച്ചതായിരിക്കും. നിങ്ങളുടെ ഉദ്യോഗം, ബിസിനസ്സ്, വിദ്യാഭ്യാസം, വിവാഹം എന്നീ മേഖലകളിൽ മികച്ച ഫലങ്ങൾ പ്രതീക്ഷിക്കാം. തുടക്കത്തിൽ, ചൊവ്വ നിങ്ങളുടെ രണ്ടാമത്തെ വീട്ടിൽസ്ഥാപിച്ചതുമൂലം നിങ്ങൾക്ക് വളരെയധികം ചെലവഴിക്കുന്ന സ്വഭാവം ഉണ്ടാവും. എന്നിരുന്നാലും, പണത്തിന്റെ ഒഴുക്ക് എല്ലായ്പ്പോഴും ഉണ്ടായിരിക്കും. നിങ്ങളുടെ കുടുംബത്തിനായി നടത്തുന്ന ഏത് തരത്തിലുള്ള നിക്ഷേപത്തിനും സമയം അനുകൂലമാണ്. വർഷത്തിന്റെ തുടക്കത്തിൽ നിങ്ങൾ നല്ല ആരോഗ്യം ആസ്വദിക്കും. ഫെബ്രുവരി മാസത്തിൽ നിങ്ങൾ കുറച്ച് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാം. മൊത്തത്തിൽ, നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ഈ വർഷം നല്ലതാണ്. നിങ്ങളുടെ നിലവിലെ സ്ഥാനത്ത് നിന്ന് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെയും സഹ ജീവനക്കാരുടെയും പിന്തുണ നിങ്ങൾക്ക് ലഭിച്ചേക്കാം അല്ലെങ്കിൽ ജോലിയിൽ ആധികാരം ലഭിച്ചേക്കാം. നിങ്ങളുടെ ഭാഗ്യം വർഷം മുഴുവൻ നിങ്ങൾക്ക് അനുകൂലമാകും.
നിങ്ങളുടെ ആറാമത്തെ ഭാവത്തിലെ അധിപൻ ഈ വർഷം, പ്രത്യേകിച്ച് ജനുവരി മാസത്തിൽ വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന ഫലം ലഭിക്കും, ഇത് വർഷം മുഴുവനും അനുകൂലമായിരുന്നു. ഈ വർഷം വിദ്യാർത്ഥികൾക്ക് അനുകൂലമാണ്. നിങ്ങളുടെ കുടുംബജീവിതം സമാധാനപരമായിരിക്കണമെന്നില്ല. വർഷത്തിന്റെ മധ്യത്തിൽ, നിങ്ങളുടെ കുടുംബത്തിൽ ശുഭകരമായ ഒരു ചടങ്ങിനുള്ള സാധ്യതയുണ്ട്.
ഈ വർഷത്തെ പ്രാരംഭ മാസങ്ങൾ പ്രണയത്തിനും സ്നേഹത്തിനും അനുകൂലമാണ്. നിങ്ങളും പങ്കാളിയും പരസ്പരം സ്നേഹം പങ്കുവെക്കുകയും, പുതുതായി വിവാഹിതരായ ദമ്പതികളിൽ പ്രസവമോ ഗർഭധാരണമോ പ്രതീക്ഷിക്കാം. വിവാഹാലോചനകൾ നടത്തുന്നവർക്ക് ഈ വർഷം അവർക്കനുയോജ്യമായ പങ്കാളിയെ കണ്ടെത്താൻ കഴിയും. ചില സമയങ്ങളിൽ നിങ്ങൾക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടാം, എന്നിരുന്നാലും, മിക്കപ്പോഴും നിങ്ങളുടെ പങ്കാളിയുമായി മനോഹരമായ ഒരു ബന്ധം നിങ്ങൾ ആസ്വദിക്കും.
വൃശ്ചിക രാശി ഫലം 2020 പ്രകാരം രാശിക്കാർക്ക് നല്ല വർഷമായിരിക്കും. സമ്പദ്‌വ്യവസ്ഥ, ബിസിനസ്സ്, ഉദ്യോഗം തുടങ്ങിയ മേഖലകളിലെ ആളുകൾക്ക് ഫലങ്ങൾ മികച്ചതായിരിക്കും. വർഷത്തിന്റെ ആരംഭം നല്ലതായിരിക്കും. ശനിയും വ്യാഴവും നിങ്ങളുടെ രണ്ടാമത്തെ ഭവനത്തെ സ്വാധീനിക്കും, ഇത് ധാരാളം സ്വത്ത് ശേഖരിക്കാൻ നിങ്ങളെ സഹായിക്കുന്നു. പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവായതുകൊണ്ട് തന്നെ പണം വായ്പക്ക് നൽകുക എന്നത് ഒരു നല്ല ആശയമല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ രാശിയിലെ ഏഴാമത്തെ ഭാവത്തിലെ രാഹുവിന്റെ സംക്രമണം സെപ്റ്റംബറിന് ശേഷം കുടുംബത്തിൽ സമ്മർദ്ദത്തിന് കാരണമാക്കും.
ഈ വർഷം നിങ്ങളുടെ ഉദ്യോഗത്തിന് അനുകൂലമാണ്. നിങ്ങളുടെ ജോലി മാറുന്നതിനോ അല്ലെങ്കിൽ ജോലി കയറ്റം ലഭിക്കുന്നതിനോ ഉള്ള യോഗം കാണുന്നു. വ്യാഴം മിക്കപ്പോഴും നിങ്ങളുടെ രണ്ടാമത്തെ വീട്ടിലായിരിക്കുമെന്നതിനാൽ, ഇത് വർഷം മുഴുവൻ പണത്തിന്റെ വരവിന് കാരണമാക്കും. വൃശ്ചിക ജാതകം 2020 അനുസരിച്ച്, ഈ രാശിയിലുള്ള വിദ്യാർത്ഥികൾക്ക് അവരാഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിജയം നേടാനുള്ള ഉയർന്ന സാധ്യതയുണ്ട്. പ്രൊഫഷണൽ കോഴ്‌സുകൾക്കോ പ്രവേശന പരീക്ഷകൾക്കോ തയ്യാറെടുക്കുന്നവർക്കും സമയം നല്ലതാണ്. കഠിനാധ്വാനവും ഭാഗ്യവും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരെ സഹായിക്കും.
നിങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം പ്രവേശിക്കുന്നതിന് യോഗം കാണുന്നു, ഇത്, വിവാഹം അല്ലെങ്കിൽ ഒരു കുട്ടിയുടെ ജനനം കാരണമാകാം. നിങ്ങളുടെ കുടുംബത്തിൽ നിങ്ങൾ സന്തുഷ്ടരായിരിക്കും. അനുകൂലമായ വീടുകളിൽ നിങ്ങളുടെ ഏഴാമത്തെ ഗൃഹത്തിലെ അധിപൻ സംക്രമിക്കുന്നതിനാൽ ഈ വർഷത്തിന്റെ ആദ്യ പകുതി നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് വളരെ നല്ലതായിരിക്കും. പ്രണയബന്ധങ്ങൾക്കും പ്രണയത്തിനും ഈ വർഷം നല്ലതാണ്, എന്നാൽ സെപ്റ്റംബറിന് ശേഷം, വേർപിരിയലിന്റെ സാധ്യതയുണ്ട് അതിനാൽ ശ്രദ്ധാലുവായിരിക്കുക.
ധനു രാശി ഫലം 2020 പ്രകാരം, ആരോഗ്യം, ബിസിനസ്സ്, വിദ്യാഭ്യാസം, സ്നേഹം എന്നീ കാര്യങ്ങളിൽ ധനു രാശിക്കാർക്ക് ഈ വർഷം മികച്ച ഫലങ്ങൾ ലഭ്യമാകും. സാമ്പത്തിക നേട്ടങ്ങളും നിങ്ങൾ ആസ്വദിക്കും. നിങ്ങളുടെ രണ്ടാമത്തെ വീട്ടിൽ ശനി സംക്രമിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ പണം ലാഭിക്കുന്നതിലായിരിക്കും. ഈ കാലയളവിൽ നിങ്ങളുടെ വീട് പുതുക്കിപ്പണിയാം. ഈ കാലയളവിൽ നിങ്ങൾ അസ്ഥികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. പ്രവചനം അനുസരിച്ച്, 2020 ലെ നക്ഷത്രഫലങ്ങൾ പറയുന്നത് നിങ്ങളുടെ ആരോഗ്യം വർഷം മുഴുവനും മികച്ചതായിരിക്കുമെന്നാണ്. ഏപ്രിൽ-മെയ്, ഓഗസ്റ്റ് മാസങ്ങളിൽ മുൻകരുതൽ എടുക്കുക. ഔദ്യോഗിക കാര്യത്തിൽ മികച്ച ഫലങ്ങൾ ലഭ്യമാകും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം മികച്ചതായിരിക്കും.
ജനുവരി മാസം കഴിയുമ്പോൾ, നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് നിങ്ങൾ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതായി വരും. ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അപ്രതീക്ഷിതമായി പെട്ടെന്ന് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയിൽ ശമ്പള വർദ്ധനവിന് സാധ്യത കാണുന്നു. വർഷത്തിൽ വ്യാഴം നിങ്ങളുടെ ലഗ്നഭാവത്തിൽ തുടരും. നിങ്ങളുടെ ഒൻപതാം വീട്ടിലെ വ്യാഴത്തിന്റെ അനുകൂല ഭാവം കാരണം ഭാഗ്യം എല്ലായ്പ്പോഴും നിങ്ങൾക്ക് അനുകൂലമായിരിക്കും. ആത്മീയ, രോഗശാന്തി, വൈദ്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട നിങ്ങളുടെ ഉദ്യോഗത്തിന് ഒരു പുതിയ ദിശാബോധം നൽകാൻ നിങ്ങൾക്ക് കഴിയും. ഈ രാശിയിലുള്ള വിദ്യാർത്ഥികൾക്ക് ഈ വർഷം മികച്ച ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ കുട്ടികൾക്കും പങ്കാളിക്കും അച്ഛനും ഈ കാലയളവ് നല്ലതായിരിക്കും. വ്യാഴം - സന്തോഷത്തിനും സമൃദ്ധിക്കും കാരണമാകുന്ന ഗ്രഹം, അത് നിങ്ങളുടെ ഒന്നാം വീട്ടിലോ ലഗ്നഭാവത്തിലോ ആയാൽ ഇത് നിങ്ങൾക്ക് നല്ല ഭാഗ്യം നൽകും. പ്രണയ കാര്യങ്ങളിലെ സ്ഥിരത സംശയാസ്പദമാണ്, എന്നിരുന്നാലും നിങ്ങൾക്ക് ഒരുമിച്ച് സമയം ആസ്വദിക്കാനാവും.
മകര രാശി ഫലം 2020 പ്രകാരം, മകര രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും പ്രധാനം ചെയ്യുക. തൊഴിൽ, ഉദ്യോഗം, ബിസിനസ്സ് എന്നീ മേഖലകളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളുടെ ലഗ്ന ഭാവത്തിന്റെയും, രണ്ടാമത്തെ ഭാവത്തിന്റേയും അധിപനായ ശനി തുടക്കത്തിൽ നിങ്ങളുടെ പന്ത്രണ്ടാം ഭവനമായ ചെലവിനെ സൂചിപ്പിക്കുന്ന ഭാവത്തിൽ വസിക്കുന്നതിനാൽ ഈ വർഷം സാമ്പത്തിക വശങ്ങളിൽ ഭാഗ്യമുണ്ടായിരിക്കില്ല. നിങ്ങളുടെ കുടുംബത്തിൽ ഒരു വിവാഹ ചടങ്ങ് നടക്കാനുള്ള യോഗം കാണുന്നു. മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങൾ പണം നിക്ഷേപിക്കാം. ഏതെങ്കിലും അപകടകരമായ സംരംഭത്തിൽ നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക. വർഷത്തിന്റെ തുടക്കത്തിൽ, നിങ്ങളുടെ ലഗ്ന അധിപന്റെ പീഢ നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. പതിനൊന്നാം ഭവനത്തിന്റെ അധിപനായ ചൊവ്വ പതിനൊന്നാം ഭാവത്തിലും, ആറാം ഭവനത്തിലെ രാഹുവിന്റെയും മികച്ച സംയോജനം ഔദ്യോഗിക മേഖലയിൽ അനുകൂല ഫലങ്ങൾ നൽകും.
വിദേശ വ്യാപാരത്തിനും ബന്ധങ്ങൾക്കും ഈ വർഷം അങ്ങേയറ്റം ശുഭമാണ്. മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ നിങ്ങളുടെ ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാവും. ഈ കാലയളവിൽ നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. മകര രാശി ഫലം 2020 അനുസരിച്ച്, ഈ രാശിയിലുള്ള വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. മത്സരപരീക്ഷകളിൽ നിങ്ങൾ വിജയം നേടുകയും ജോലി നേടുകയും ചെയ്യാം. നിങ്ങളുടെ കുടുംബത്തിനായി ജനുവരി മാസത്തിലും വർഷത്തിന്റെ മധ്യത്തിലും ചില ആഢംബര വസ്തുക്കൾ വാങ്ങും. സെപ്റ്റംബർ മാസത്തിൽ രാഹു മിഥുനത്തിൽ നിന്ന് ഇടവത്തിലേക്ക് മാറുമ്പോൾ, അത് ഊഹക്കച്ചവടത്തിൽ നേട്ടങ്ങൾ ഉണ്ടാക്കും. നിങ്ങൾ വിവാഹം കഴിച്ചിട്ടില്ലാത്ത വ്യക്തിയും, അതിനായി ആലോചിക്കുന്നവരുമാണെങ്കിൽ, ഈ വർഷം നിങ്ങൾ വിവാഹിതരാകും. നിങ്ങൾക്ക് ആരോടെങ്കിലും നിങ്ങളുടെ പ്രണയം തുറന്നുപറയാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ സമയം അതിന് യോജിച്ചതാണ്.
കുംഭ രാശി ഫലം 2020 അനുസരിച്ച്, 2020 കുംഭ രാശിക്കാർക്ക് മിതമായ രീതിയിലായിരിക്കും. നിങ്ങളുടെ പന്ത്രണ്ടാം ഭവനത്തിലുള്ള അതായത് ചിലവിന്റെ ഗൃഹത്തിലുള്ള ശനിയുടെ സ്ഥാനം കാരണം നിങ്ങൾക്ക് സ്ഥിര വരുമാനം ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും നിങ്ങളുടെ പണം ലാഭിക്കാനും, കുറച്ച് സ്വത്ത് ശേഖരിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ബിസിനസ്സിനായി വിദഗ്ധരിൽ നിന്നുള്ള അഭിപ്രായം കണക്കാക്കേണ്ടതാണ്. നിങ്ങൾക്ക് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിക്കുക. നിങ്ങൾ അമിതവണ്ണമുള്ളവരാകാതിരിക്കാൻ എണ്ണമയമുള്ളതും കൊഴുപ്പ് കൂടിയതുമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക.
നിങ്ങളുടെ പതിനൊന്നാമത്തെ വീട്ടിലെ വ്യാഴത്തിന്റെ സ്ഥാനം കാരണം വരുമാനത്തിന്റെ നല്ല വരവിനുള്ള യോഗം കാണുന്നു. ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ നിങ്ങളുടെ സ്വന്തം ബിസിനസ്സ് നടത്തുകയാണെങ്കിൽ, അപകടകരമായ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ബിസിനസ്സ് വിപുലീകരിക്കുകനോ, ഒരു പുതിയ സംരംഭം സ്ഥാപിക്കാനോ ആലോചിക്കുന്നവർ, നിങ്ങളുടെ അതേ മേഖലയിലുള്ള ആളുകളുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കേണ്ടതാണ്.
മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ വർഷം ശുഭകരമായിരിക്കില്ല. എന്നിരുന്നാലും, നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും, ഒപ്പം നിങ്ങളുടെ കുടുംബത്തോടൊപ്പം ആവശ്യമായ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല. നിങ്ങൾ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിൽപ്പെടും. നിങ്ങളുടെ കുട്ടികൾക്ക് അവരുടെ പരിശ്രമങ്ങൾക്ക് പ്രതിഫലം ലഭിക്കുമെന്നതിനാൽ, വർഷം അവർക്ക് മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സമാധാനപരമായി തുടരും. അടുത്തിടെ വിവാഹിതരായ കുംഭ രാശിക്കാർക്ക് ജനുവരി മാസത്തിൽ, ഒരു കുട്ടിയുടെ ജനനത്താൽ അനുഗ്രഹിക്കപ്പെടാം. നിങ്ങളുടെ അഞ്ചാമത്തെ വീടിനെ വ്യാഴം വീക്ഷിക്കുന്നു, അത് നിങ്ങളുടെ പ്രണയ ജീവിതത്തിന് നല്ലതാണ്.
മീന രാശി ഫലം 2020 പ്രകാരം ഈ വർഷം ഉദ്യോഗം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയുൾപ്പെടെ ജീവിതത്തിന്റെ വിവിധ തലങ്ങളിൽ മികച്ച ഫലങ്ങൾ നേടാൻ മീനരാശിക്കാർക്ക് ഈ വര്ഷം കഴിയും. നിങ്ങൾക്ക് ദീർഘദൂര യാത്രകൾ നടത്താം അല്ലെങ്കിൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കാം. തീർത്ഥാടനം അല്ലെങ്കിൽ മതപരമായ പ്രവർത്തനങ്ങളാലുള്ള ചെലവ് ഇവക്ക് യോഗം കാണുന്നു. നിങ്ങൾ ആക്രമണാത്മകമായി പ്രവർത്തിക്കാം. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. ഈ വർഷം ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. മാർച്ച്-മെയ് മാസങ്ങളിൽ, നിങ്ങൾക്ക് ജോലി മാറാം അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. പ്രാരംഭ മാസങ്ങളിൽ, നിങ്ങളുടെ ആരോഗ്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ വർഷം 2020 ൽ നിങ്ങളുടെ പരിശ്രമങ്ങളിൽ നിങ്ങൾ വിജയം കൈവരിക്കും. നിങ്ങൾക്ക് സ്വന്തമായി ഒരു ബിസിനസ്സ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. വിദേശ സ്രോതസ്സുകളിലൂടെയും നിങ്ങൾക്ക് നേട്ടമുണ്ടാക്കും.
ഈ വർഷം, മീന രാശിക്കാർ വിജയം ആസ്വദിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. തൊഴിലില്ലാത്തവർക്ക് നല്ലൊരു ജോലി ലഭിക്കും. മാർച്ച്-മെയ് മാസങ്ങളിൽ, വ്യാഴം, ശനി ചൊവ്വ എന്നിവ 5 മത്തെ അതായത് വിദ്യാഭ്യാസ ഭാവത്തിലായിരിക്കുന്നതിനാൽ വിദ്യാർത്ഥികൾ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കും. നിങ്ങളുടെ കുടുംബാംഗങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകൾ സാധാരണമായിരിക്കും. നിങ്ങളുടെ ഏഴാമത്തെ വീടിന് ഒരു ഗുണപരമായ ഗ്രഹത്തിന്റെ പിന്തുണ ലഭിക്കുന്നില്ല, ഇത് നിങ്ങളുടെ പങ്കാളിയുമായി വിയോജിപ്പുണ്ടാകാൻ കാരണമാകും. മാർച്ച്-ജൂൺ മാസങ്ങളിൽ നിങ്ങളുടെ അഞ്ചാമത്തെ വീടിനെ അനുകൂല ഗ്രഹാം വീക്ഷിക്കുന്നതിനാൽ, ഇത് നിങ്ങളുടെ പ്രണയ ജീവിതത്തിന് നല്ലതാണ്. നിങ്ങളുടെ പ്രണയ ജീവിതം സ്ഥിരത കാണുമെങ്കിലും നിങ്ങളുടെ പ്രണയ ജീവിതത്തിലെ തീവ്രത ഈ വർഷം 2020 ൽ നഷ്‌ടമായേക്കാം.
Get your personalised horoscope based on your sign.